രാജ്യാന്തരം

ലോകത്ത് കോവിഡ് മരണം മൂന്ന് ലക്ഷം കടന്നു; ഏറ്റവും കൂടുതല്‍ അമേരിക്കയില്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂയോര്‍ക്ക്: കോവിഡ് 19 ബാധിച്ച് ലോകത്ത് മരിച്ചവരുടെ എണ്ണം മൂന്ന് ലക്ഷം കവിഞ്ഞു. 300,397 പേരാണ് ലോകത്താകെ മരിച്ചവരുടെ എണ്ണം. 

ലോകത്തെ മൊത്തം രോഗികളുടെ എണ്ണം 45 ലക്ഷത്തിനോട് അടുക്കുകയാണ്. ഇതുവരെയായി 4,482,974 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രോഗം ഭേദമായവരുടെ എണ്ണം 16 ലക്ഷം കഴിഞ്ഞു. 

അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചിരിക്കുന്നത്. 85,533 പേരാണ് ഇതുവരെയായി യുഎസില്‍ മരിച്ചിരിക്കുന്നത്. ബ്രിട്ടനില്‍ 33,614 പേരും ഇറ്റലിയില്‍ 31,368 പേരും മരിച്ചു. ഫ്രാന്‍സിലും സ്‌പെയിനിലും മരണ സംഖ്യ ഇരുപത്തേഴായിരം കടന്നു. 

യുഎസില്‍ 15 ലക്ഷത്തിനടുത്ത് ആളുകള്‍ക്ക് രോഗം ബാധിച്ചിട്ടുണ്ട്. സ്‌പെയിന്‍, ബ്രിട്ടന്‍, ഇറ്റലി എന്നിവിടങ്ങളില്‍ രോഗികളുടെ എണ്ണം രണ്ട് ലക്ഷം കടന്നു. യൂറോപ്പിനെ ആശങ്കയിലാക്കി റഷ്യയില്‍ രോഗികളുടെ എണ്ണം വർധിക്കുകയാണ്..

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ

ലൈംഗിക അതിക്രമ കേസ്: എച്ച് ഡി രേവണ്ണയെ‌ക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ്

'അമ്മ ഏല്‍പ്പിച്ച ദൗത്യം, അമേഠിയും റായ്ബറേലിയും എന്റേതാണ്'; വൈകാരിക പ്രതികരണവുമായി രാഹുല്‍ ഗാന്ധി