രാജ്യാന്തരം

ഇന്ത്യയ്ക്ക് വെന്റിലേറ്ററുകള്‍ നല്‍കുമെന്ന് ട്രംപ് ; വാക്‌സിന്‍ വികസനത്തില്‍ പരസ്പരം സഹകരിക്കുമെന്ന് യുഎസ്

സമകാലിക മലയാളം ഡെസ്ക്

വാഷിങ്ടണ്‍: ഇന്ത്യക്ക് വെന്റിലേറ്ററുകള്‍ നല്‍കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. മഹാമാരിയെ നേരിടുന്നതില്‍ ഇന്ത്യയ്ക്കും നരേന്ദ്രമോദിക്കും ഒപ്പം നില്‍ക്കും. കൊറോണ വൈറസിനെതിരെ വാക്‌സിന്‍ വികസിപ്പിക്കാനുള്ള ഗവേഷണത്തില്‍ ഇരുരാജ്യങ്ങളും ഇന്ത്യയും അമേരിക്കയും സഹകരിക്കുന്നുണ്ടെന്നും ട്രംപ് പറഞ്ഞു.

'യുഎസ് സുഹൃത്തായ ഇന്ത്യക്ക് വെന്റിലേറ്ററുകള്‍ സംഭാവന ചെയ്യുമെന്ന് വളരെ അഭിമാനത്തോടെയാണ് പ്രഖ്യാപിക്കുന്നത്. ഞങ്ങള്‍ ഇന്ത്യക്കും നരേന്ദ്രമോദിക്കുമൊപ്പം നില്‍ക്കും. ഞങ്ങള്‍ വാക്‌സിന്‍ വികസിപ്പിക്കുന്നതിലും പരസ്പരം സഹകരിക്കുന്നുണ്ട്. അദൃശ്യനായ ശത്രുവിനെ നമുക്ക് ഒരുമിച്ച് തോല്‍പിക്കാം'. ട്രംപ് ട്വിറ്ററില്‍ കുറിച്ചു

വാക്‌സിന്‍ വികസനത്തില്‍ ഇന്ത്യക്കൊപ്പം അമേരിക്ക സഹകരിക്കുന്ന കാര്യം കഴിഞ്ഞ ദിവസം ട്രംപ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചിരുന്നു. 'യുഎസില്‍ വലിയതോതില്‍ ഇന്ത്യക്കാരുണ്ട്. അവരില്‍ നമുക്കറിയുന്ന പലരും വാക്‌സിന്‍ വികസനത്തില്‍ പ്രവര്‍ത്തിക്കുകയാണ്. മികച്ച ശാസ്ത്രജ്ഞനും ഗവേഷകരുമാണവര്‍', ട്രംപ് പറഞ്ഞു. ഈ വര്‍ഷമവസാനത്തോടെ വാക്‌സിന്‍ ലഭ്യമാവുമെന്നാണ് തന്റെ പ്രതീക്ഷയെന്നും ട്രംപ് അഭിപ്രായപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി