രാജ്യാന്തരം

മുസ്ലിംകള്‍ കൊറോണ പരത്തുന്നുവെന്ന് പോസ്റ്റ്; ദുബൈയില്‍ ഇന്ത്യക്കാരനു ജോലി പോയി

സമകാലിക മലയാളം ഡെസ്ക്

ദുബൈ: ഇന്ത്യയില്‍ മുസ്ലിംകള്‍ കൊറോണ പരത്തുകയാണെന്ന് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ഇട്ട ഇന്ത്യക്കാരന് യുഎഇയില്‍ ജോലി പോയി. മൈനിങ് കമ്പനിയില്‍ ജീവനക്കാരനായ ബ്രിജ്കിഷോര്‍ ഗുപ്തയെയാണ് പിരിച്ചുവിട്ടത്.

ഇന്ത്യന്‍ മുസ്ലിംകള്‍ കൊറോണ പരത്തുന്നവരാണെന്ന് ഫെയ്‌സ്ബുക്കില്‍ കുറിപ്പ് എഴുതിയതിനാണ് നടപടി. നേരത്തെ ഡല്‍ഹി കലാപം ദൈവിക നീതിയാണെന്നും ഇയാള്‍ പോസ്റ്റ് ഇട്ടിരുന്നു. ഇസ്ലാമോഫോബിയ നിറഞ്ഞ സാമൂഹ്യ മാധ്യമ കുറിപ്പുകളുടെ പേരിലാണ് കമ്പനിയുടെ നടപടി.

ബിഹാറിലെ ഛപ്ര സ്വദേശിയായ ഗുപ്ത റാസല്‍ ഖൈമ ആസ്ഥാനമായുള്ള സ്റ്റെവിന്‍ റോക്ക് കമ്പനിയിലെ ജീവനക്കാരന്‍ ആയിരുന്നു. ഗുപ്തയുടെ പോസ്റ്റുകളെക്കുറിച്ച് അന്വേഷിച്ചു ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ നോട്ടീസ് പോലും നല്‍കാതെയാണ് പിരിച്ചുവിടുന്നതെന്ന് കമ്പനി അറിയിച്ചു. 

ഈ മാസം തന്നെ നേരത്തെ മൂന്ന് ഇന്ത്യക്കാരെ സമാനമായ സാഹചര്യങ്ങളില്‍ യുഎഇയില്‍ ജോലിയില്‍നിന്നു പിരിച്ചുവിട്ടിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡല്‍ഹിയില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി; പിസിസി പ്രസിഡന്റ് അരവിന്ദര്‍ സിങ് ലവ് ലി രാജിവെച്ചു

കോഹ്‌ലിയ്ക്കരികില്‍... സഞ്ജു രണ്ടാം സ്ഥാനത്ത്

കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ സ്റ്റോപ്പ്, വന്ദേ മെട്രോ ഈ വര്‍ഷം തന്നെ; പരീക്ഷണ ഓട്ടം ജൂലൈ മുതല്‍

'വിന്‍'സി അല്ല 'ഫണ്‍'സി; ഇത് ഒന്നൊന്നര ട്രക്കിങ് അനുഭവം; വിഡിയോ വൈറല്‍

40 മണിക്കൂര്‍ നീണ്ട തിരച്ചില്‍; മഹാദേവ് ബെറ്റിങ് ആപ്പ് കേസില്‍ നടന്‍ സാഹില്‍ ഖാന്‍ അറസ്റ്റില്‍