രാജ്യാന്തരം

ലോകത്ത് 48 ലക്ഷത്തിലധികം കോവിഡ് ബാധിതര്‍; മരണം 3,16,658, അമേരിക്കയിൽ മാത്രം ഇന്നലെ മരിച്ചത് 865 പേർ 

സമകാലിക മലയാളം ഡെസ്ക്

വാഷിങ്ടൺ: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 48 ലക്ഷം കവിഞ്ഞു. രോഗബാധിതരുടെ എണ്ണം ഇതുവരെ 4,801,510 ആയി. കോവിഡ് ബാധിച്ച് 316,658 പേരാണ് ഇതുവരെ മരിച്ചത്. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ അമേരിക്കയിൽ മാത്രം 865 മ​ര​ണ​മാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്.  1,858,079 രോഗമുക്തി നേടിയതായാണ് റിപ്പോർട്ടുകൾ. 

ഇന്നലെ ഏറ്റവും കൂടുതൽ പേർ കോവിഡ് പോസിറ്റീവായത് റഷ്യയിലാണ്. 9709 പേർക്കാണ് റഷ്യയിൽ ഇന്നലെ മാത്രം രോ​ഗം സ്ഥിരീകരിച്ചത്. ഞായറാഴ്ച ഏറ്റവും കൂടുതൽ പേർ രോ​ഗികളായതിൽ രണ്ടാമത് ഇന്ത്യയാണ്. സൗദി അറേബ്യ (2736), മെക്സിക്കോ (2112), ഇറാൻ (1806), യു.എസ്. (1649), ഖത്തർ (1632) എന്നിങ്ങനെയാണ് മറ്റ് രാജ്യങ്ങളിലെ രോ​ഗബാധിതരുടെ കണക്ക്. പാകിസ്താനിൽ കോവിഡ്-19 രോഗികൾ 40,151 ആയി. ‍1352 പേർക്കാണ് ഇന്നലെ വൈറസ് സ്ഥിരീകരിച്ചത്.

അമേരിക്കയിൽ ഇതുവരെ 90,142 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. സ്പെയിൻ - 27,650, യു.കെ. - 34,466, ഫ്രാൻസ് - 27,625, ഇറ്റലി - 31,763 എന്നിങ്ങനെ പോകുന്നു മറ്റ് രാജ്യങ്ങളിലെ മരണ നിരക്ക്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

'ഇനി വലത്തും ഇടത്തും നിന്ന് അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ ഇല്ല'; കേളത്ത് അരവിന്ദാക്ഷന്‍ മാരാര്‍ അന്തരിച്ചു

കൊച്ചി നഗരത്തിലെ ഹോസ്റ്റലിനുള്ളിലെ ശുചിമുറിയില്‍ യുവതി പ്രസവിച്ചു

ദിവസം നിശ്ചിത പാസുകള്‍, ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കുമുള്ള ഇ-പാസിന് ക്രമീകരണമായി

പുരിയില്‍ പുതിയ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്; സുചാരിതയ്ക്ക് പകരം ജയ് നാരായണ്‍ മത്സരിക്കും