രാജ്യാന്തരം

ഒമാനിൽ ചെറിയ പെരുന്നാൾ ആഘോഷങ്ങൾക്ക് കർശന  നിയന്ത്രണം, മൂന്നു ദിവസം പൊതു ഒഴിവ്, 797 തടവുകാർക്ക് മോചനം

സമകാലിക മലയാളം ഡെസ്ക്

മസ്കറ്റ്: ഒമാനില്‍ ചെറിയ പെരുന്നാള്‍ ഇന്ന് ആഘോഷിക്കും.  റമദാൻ 29 പൂർത്തിയായ ശനിയാഴ്ച മാസപിറവി കണ്ടതിന്‍റെ അടിസ്ഥാനത്തിൽ ശവ്വാൽ ഒന്ന് ഞായറാഴ്ച ആയിരിക്കുമെന്ന് ഒൗഖാഫ് മതകാര്യ മന്ത്രാലയം അറിയിച്ചു. കോവിഡിന്‍റെ പശ്ചാത്തലത്തില്‍ ആഘോഷങ്ങൾക്ക്  ഒമാൻ സുപ്രീം കമ്മറ്റി കർശന  നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

പെരുന്നാൾ നമസ്കാരവും , ആഘോഷവും  ഒത്തുചേരലുകളുമില്ലാത്ത ചെറിയ പെരുനാളിനാണ്  ഒമാനിലെ  വിശ്വാസികൾ സാക്ഷ്യം വഹിക്കുന്നത്. ചെറിയ പെരുന്നാള്‍ പ്രമാണിച്ച് രാജ്യത്ത് മൂന്നു ദിവസം പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സർക്കാർ, സ്വകാര്യ   സ്ഥാപനങ്ങൾക്കാണ് മൂന്നു  ദിവസത്തെ പൊതു ഒഴിവാണ്  നൽകിയിരിക്കുന്നത്. അവധിക്കു   ശേഷം  ബുധനാഴ്ച മുതൽ  സർക്കാർ  സ്വകാര്യ  സ്ഥാപനങ്ങൾ  പ്രവർത്തിച്ചു തുടങ്ങും.

കോവിഡ് വൈറസ് ബാധ വ്യാപനം രാജ്യത്ത്  ഉയരുന്നതുമൂലം  പ്രതിരോധ നടപടികളുടെ ഭാഗമായിട്ടാണ്  ചെറിയ പെരുന്നാളിന്  കർശന നിയന്ത്രണം സുപ്രിം കമ്മറ്റി നിർദ്ദേശിച്ചിരിക്കുന്നത്. പെരുന്നാൾ പ്രമാണിച്ച് 301 വിദേശികൾക്കുൾപ്പെടെ 797  തടവുകാർക്ക് മോചനവും ഒമാന്‍ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് അൽ സൈദ് പ്രഖ്യാപിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസ്:എച്ച് ഡി രേവണ്ണ കസ്റ്റഡിയില്‍

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി

വീട് പൊളിക്കുന്നതിനിടെ കോൺക്രീറ്റ് ബീം വീണു; തൊഴിലാളി മരിച്ചു, രണ്ട് പേർക്ക് ​ഗുരുതര പരിക്ക്

പൂഞ്ചില്‍ വ്യോമസേനയുടെ വാഹനവ്യൂഹത്തിനു നേരെ ഭീകരാക്രമണം; അഞ്ച് സൈനികര്‍ക്ക് പരിക്ക്