രാജ്യാന്തരം

ആശങ്കയായി കോവിഡ് ; രോഗബാധിതര്‍ 55 ലക്ഷത്തിലേക്ക് ; മരണസംഖ്യ 3,46,000 കടന്നു

സമകാലിക മലയാളം ഡെസ്ക്

വാഷിങ്ടണ്‍: ലോകത്തെ ആശങ്കയിലാഴ്ത്തി കോവിഡ് വ്യാപനത്തിന്റെ നിരക്ക് വര്‍ധിക്കുന്നു. ലോകത്താകെ രോഗബാധിതരുടെ എണ്ണം 55 ലക്ഷത്തിലേക്ക് അടുക്കുന്നു. ഇതുവരെ 54,97,650 പേര്‍ക്കാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്.

കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണവും വന്‍തോതില്‍ വര്‍ധിക്കുകയാണ്. 3,46,675 പേര്‍ രോഗം ബാധിച്ച് ഇതുവരെ മരിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 66,635 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും 1928 പേര്‍ മരിക്കുകയും ചെയ്തു.

ചികില്‍സയിലുള്ള രോഗികളില്‍ 53,223 പേരുടെ നില അതീവഗുരുതരമായി തുടരുകയാണ്. ഇതുവരെ 23,01,970 പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്. രോഗബാധ ഏറ്റവുമധികം റിപ്പോര്‍ട്ട് ചെയ്ത രാജ്യം അമേരിക്കയാണ്. നിലവില്‍ 16,86,436 പേരിലാണ് അവിടെ രോഗം സ്ഥിരീകരിച്ചത്. ഞായറാഴ്ച മാത്രം 9632 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

രോഗബാധിതര്‍ കൂടുതലുള്ള രാജ്യങ്ങളില്‍ രണ്ടാം സ്ഥാനം ബ്രസീലിനാണ്. 3,63,618 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറിനുള്ളില്‍ ഇവിടെ 5350 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.   മൂന്നാം സ്ഥാനത്തുള്ള റഷ്യയില്‍ 3,44,481 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'വേനല്‍ച്ചൂടില്‍ ജനം വീണ് മരിക്കുമ്പോള്‍ മുഖ്യമന്ത്രിയും കുടുംബവും ബീച്ച് ടൂറിസം ആഘോഷിക്കുന്നു; യാത്രയുടെ സ്‌പോണ്‍സര്‍ ആര്?'

'പെണ്ണായി പെറ്റ പുള്ളെ...'; ഗോപി സുന്ദറിന്റെ സംഗീതം, 'പെരുമാനി'യിലെ ആദ്യ ഗാനം പുറത്തിറങ്ങി

ഭാര്യയെയും മകളെയും കഴുത്തറുത്ത് കൊലപ്പെടുത്തി; കൊല്ലത്ത് ഗൃഹനാഥന്‍ ആത്മഹത്യക്ക് ശ്രമിച്ചു; മകനും ഗുരുതരാവസ്ഥയില്‍

'ഗുഡ് ടച്ചും ബാഡ് ടച്ചും' അറിയാം, എന്നാല്‍ 'വെര്‍ച്വല്‍ ടച്ച്?' പഠിപ്പിക്കണം: ഡല്‍ഹി ഹൈക്കോടതി

ഇനി പ്രവാസികള്‍ക്ക് ഇന്ത്യയില്‍ എളുപ്പത്തില്‍ യുപിഐ ഇടപാട് നടത്താം; പുതിയ സംവിധാനവുമായി ഐസിഐസിഐ ബാങ്ക്