രാജ്യാന്തരം

ലോക്ക്ഡൗൺ വേണ്ട; മാസ്ക് ബിക്കിനിയാക്കി യുവതിയുടെ പ്രതിഷേധം; ചിത്രങ്ങൾ വൈറൽ

സമകാലിക മലയാളം ഡെസ്ക്

ന്യൂയോർക്ക്: കോവിഡ് വ്യാപനത്തിന്റെ കാഠിന്യം ഏറ്റവും കൂടുതൽ ഏറ്റുവാങ്ങുന്നത് അമേരിക്കയാണ്. വൈറസിനെ നേരിടാനായി ലോക്ക്ഡൗണടക്കമുള്ളവയാണ് ലോകത്തെ പല രാജ്യങ്ങളും അവലംബിച്ചത്. അതിനിടെ ലോക്ക്ഡൗണിനെതിരെ ഒരു വ്യത്യസ്തമായ പ്രതിഷേധം അരങ്ങേറിയിരിക്കുകയാണിപ്പോൾ. അമേരിക്കയിൽ തന്നെയാണ് ഈ പ്രതിഷേധം നടന്നത്.

യുഎസ് സ്വദേശിനിയായ ഡേവിഡ സാല എന്ന യുവതി ലോക്ക്ഡൗണിനെതിരെ ആരും ചിന്തിക്കാത്ത തരത്തിലുള്ള പ്രതിഷേധമാണ് നടത്തിയത്. കൊറോണയും ലോക്ക്ഡൗണുമൊക്കെ തട്ടിപ്പാണെന്നാണ് ഡേവിഡയുടെ വാദം. പെർഫോമൻസ് ആർട്ടിസ്റ്റായ ഡേവിഡ ലോസാഞ്ചലസിലാണ് പ്രതിഷേധം നടത്തിയത്. മാസ്ക് കൊണ്ട് മുഖം മറച്ചല്ല കക്ഷി പ്രതിഷേധിച്ചത്. കണ്ണു മൂടിക്കെട്ടി മാസ്‌ക് ബിക്കിനിയാക്കിയാണ് യുവതിയുടെ പ്രതിഷേധം.

മാസ്‌ക് ധരിക്കുന്നത് ഫലപ്രദമാണെങ്കിൽ പിന്നെന്തിനാണ് ആറടി അകലം നിർബന്ധിക്കുന്നത്?  ആറടി അകലം ഫലപ്രദമാണെങ്കിൽ എന്തിനാണ് മാസ്‌ക് ധരിക്കുന്നത്? ആറടി അകലവും മാസ്‌കും ഫലപ്രദമെങ്കിൽ പിന്നെന്തിനാണ് ലോക്ക്ഡൗൺ എന്നാണ് ഡേവിഡ ചോദിക്കുന്നത്.

ലോക്ക്ഡൗൺ നിയന്ത്രണങ്ങൾക്കെതിരെ 'അബ്‌നോർമൽ' എന്ന പേരിലാണ് ചിത്രങ്ങൾ ഡേവിഡ പങ്കുവച്ചത്. സാമൂഹിക അകലം പാലിക്കുന്നവരുടെ അന്ധതയെയാണ് കണ്ണുകളിൽ മാസ്‌ക് മൂടിക്കെട്ടി ഡേവിഡ കാണിച്ചത്.  മാസ്‌ക് ധരിക്കാനും ആറടി അകലം പാലിച്ച് സാമൂഹിക അകലം പാലിക്കാനും നിർബന്ധിതരാക്കി ജനങ്ങളുടെ സ്വാതന്ത്ര്യത്തെ ഇല്ലായ്മ ചെയ്യാനുള്ള തട്ടിപ്പാണ് കൊറോണയെന്നാണ് ഡേവിഡയുടെ വാദം.

ചിത്രങ്ങൾ വൈറലായതോടെ നിരവധി പേരാണ് ഡേവിഡയെ വിമർശിച്ച് രംഗത്തെത്തിയിട്ടുണ്ട്. ജനങ്ങൾ മരണത്തിന്റെ വക്കിൽ ജീവിക്കുന്ന കാലത്ത് മാസ്‌ക് ധരിക്കുന്നത് അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ലെന്നും ഇത് പബ്ലിസിറ്റി സ്റ്റണ്ടാണെന്നുമൊക്കെ പോകുന്നു കമന്റുകൾ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

സൂക്ഷിക്കുക; ഫണ്ട് മുസ്ലീങ്ങള്‍ക്ക് മാത്രം: വിവാദ വീഡിയോയുമായി ബിജെപി

ഇന്ത്യ- പാക് പോരാട്ടം ഒക്ടോബര്‍ 6ന്; ടി20 വനിതാ ലോകകപ്പ് മത്സര ക്രമം

മുഖം വികൃതമായ നിലയില്‍, അനിലയുടെ മരണം കൊലപാതകമെന്ന് സഹോദരന്‍; വീട്ടിലെത്തിച്ചത് ബൈക്കിലെന്ന് പൊലീസ്

'തന്റെ കഥ അടിച്ചുമാറ്റിയതെന്ന് പൂർണ്ണ ഉറപ്പുള്ള ഒരാൾക്കേ ഇത് പറ്റൂ'; നിഷാദ് കോയയ്ക്ക് പിന്തുണയുമായി ഹരീഷ് പേരടി