രാജ്യാന്തരം

ജോബൈഡന്‍ വിജയത്തിലേക്ക്; വീടിന്റെ സുരക്ഷ വര്‍ധിപ്പിച്ചു; പെന്‍സില്‍വേനിയയില്‍ വന്‍ മുന്നേറ്റം; തോല്‍വി സമ്മതിക്കില്ലെന്ന് ട്രംപ്‌ 

സമകാലിക മലയാളം ഡെസ്ക്

വാഷിങ്ടണ്‍: ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞടുപ്പില്‍ വിജയമുറപ്പിച്ച് ജോ ബൈഡന്‍. പെന്‍സില്‍വേനിയയിലെയും ജോര്‍ജിയയിലെയും അപ്രതീക്ഷിത മുന്നേറ്റമാണ് ബൈഡന് തുണയായത്. 2016ല്‍ പെന്‍സില്‍വേനിയ സംസ്ഥാനം ട്രംപിനൊപ്പമായിരുന്നു. 

പെന്‍സില്‍വേനിയയില്‍ 5587 വോട്ടിന്റെ ലീഡാണ് ഇപ്പോള്‍ ബൈഡനുളളത്. 20 ഇലക്ട്രല്‍ വോട്ടുകളാണ് പെന്‍സില്‍വേനിയയില്‍ ഉളളത്. ഇവിടെ വിജയം നേടാനായാല്‍ 273 സീറ്റുകള്‍ ബൈഡന് നേടാനാകും.

ജോര്‍ജിയ, നോര്‍ത്ത് കരോലിന, പെന്‍സില്‍വേനിയ, നെവാഡ എന്നീ നാലുസംസ്ഥാനങ്ങളുടെ ഫലമാണ് ഔദ്യോഗികമായി പുറത്തുവരാനുളളത്. നോര്‍ത്ത് കരോലിനയില്‍ ട്രംപിനാണ് മുന്നേറ്റം. 

സമാനമായി ട്രംപിന് മേധാവിത്വമുണ്ടായിരുന്ന ജോര്‍ജിയയിലും ബൈഡന്‍ മുന്നില്‍ തന്നെയാണ്. 1097 വോട്ടുകള്‍ക്ക് മുന്നിലാണ് ഇവിടെ ബൈഡന്‍. 16 ഇലക്ട്രല്‍ വോട്ടുകളാണ് ജോര്‍ജിയയില്‍ ഉളളത്. അരിസോണയിലും നെവാഡെയിലും വിജയമുറപ്പിച്ച് തന്നെയാണ് ബൈഡന്റെ മുന്നേറ്റം. അരിസോണയില്‍ ബൈഡന് 47.052 വോട്ടിന്റെ ലീഡുണ്ട്. 

ബൈഡന് മേധാവിത്വമുളള സംസ്ഥാനമാണ് നെവാഡ. നെവാഡെയില്‍ നിലവില്‍ രണ്ടുപേരും ഒപ്പത്തിനൊപ്പം മുന്നേറുന്നുണ്ടെങ്കിലും ഇവിടെ ബൈഡന്‍ നേടുമെന്നുതന്നെയാണ് സൂചന. നിലവില്‍ നെവാഡെയില്‍ 11,438 വോട്ടുകള്‍ക്ക് മുന്നിലാണ് ബൈഡന്‍ 

264 ഇലക്ട്രല്‍ കോളേജ് വോട്ടുകളാണ് ബൈഡന്‍ നേടിയിരിക്കുന്നത്. ആറ് ഇലക്ട്രറല്‍ കോളേജ് വോട്ടുകള്‍ കൂടി നേടിയാല്‍ അമേരിക്കയുടെ 46-ാമത് പ്രസിഡന്റായി ബൈഡന്‍ അധികാരമേല്‍ക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'യേശുക്രിസ്തു ആദ്യത്തെ മാര്‍ക്‌സിസ്റ്റ്; ഇന്ത്യ ഭരിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളല്ല'- വീഡിയോ

പാര്‍ക്ക് ലൈറ്റ് അത്ര ലൈറ്റല്ല, മറക്കരുത് വിളക്കുകളെ!; പ്രാധാന്യം വിവരിച്ച് മോട്ടോര്‍ വാഹനവകുപ്പ്

ഉമ്മയുടെ ഈ ചിത്രം കാണുമ്പോൾ ഞാന്‍ വീണ്ടും കുട്ടിയായ പോലെ; സുൽഫത്തിന് പിറന്നാൾ ആശംസിച്ച് ദുൽഖർ

മധ്യപ്രദേശില്‍ മണല്‍ക്കടത്ത് സംഘം സബ് ഇന്‍സ്‌പെക്ടറെ ട്രാക്ടര്‍ കയറ്റി കൊന്നു

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ