രാജ്യാന്തരം

പ്രസിഡന്റ് ഓഫീസില്‍ ആദ്യത്തെ വനിത ഞാനായിരിക്കും, പക്ഷെ അവസാനത്തേത് ഞാനായിരിക്കില്ല: കമല ഹാരിസ് 

സമകാലിക മലയാളം ഡെസ്ക്

ഡെല്ലവെയര്‍: അമേരിക്കന്‍ ജനതയ്ക്ക് നന്ദി പറഞ്ഞ് കമല ഹാരിസ്. തെരഞ്ഞെടുപ്പില്‍ വിജയം നേടിയതിന് പിന്നാലെ ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു നിയുക്ത യുഎസ് വൈസ് പ്രസിഡന്റ്. പ്രസിഡന്റ് ഓഫീസില്‍ ആദ്യത്തെ വനിത ഞാനായിരിക്കും, പക്ഷെ അവസാനത്തെ വനിത ഞാന്‍ ആയിരിക്കില്ല. കാരണം രാജ്യത്തെ ഓരോ പെണ്‍കുട്ടിയും ഈ സാധ്യത തിരിച്ചറിയുന്നു - പ്രസംഗത്തില്‍ കമല പറഞ്ഞു. 

ജോ ബൈഡന് വോട്ട് ചെയ്തതിലൂടെ പുതിയ പ്രതീക്ഷയ്ക്കും ഐക്യത്തിനും സത്യത്തിനുമാണ് വോട്ട് രേഖപ്പെടുത്തിയതെന്നും മുറിവുണക്കുന്ന ഐക്യത്തിന്റെ വക്താവാണ് ‌ബൈഡനെന്നും കമല പറഞ്ഞു. ജനാധിപത്യ പ്രക്രിയയിലേക്ക് കൂടുതല്‍ പേരെ എത്തിച്ച എല്ലാവര്‍ക്കും അവര്‍ നന്ദി അറിയിച്ചു. 

കോവിഡിനെ തോല്‍പ്പിക്കാന്‍, സമ്പദ്ഘടന മെച്ചപ്പെടുത്താന്‍ വംശീയതയുടെയും അനീതിയിടെയും വേരുകള്‍ ഇല്ലാതാക്കാന്‍, കാലാവസ്ഥ പ്രശ്‌നങ്ങള്‍ ദൂരീകരിക്കാന്‍, രാജ്യത്തിന്റെ ആത്മാവിനെ തന്നെ ഉണര്‍വേകാനുള്ള പ്രവര്‍ത്തനങ്ങള്‍ ഞങ്ങള്‍ തുടങ്ങുകയായി. അതിലേക്കുള്ള വഴി ദുര്‍ഘടമാണെന്ന് അറിയാം. പക്ഷെ അമേരിക്ക തയ്യാറാണ് , കമല പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാപ്പ് പറഞ്ഞില്ലെങ്കില്‍ രണ്ടുകോടി നഷ്ടപരിഹാരം; ശോഭയ്ക്കും സുധാകരനും നന്ദകുമാറിനും നോട്ടീസ്

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ഇവയൊന്നും ഫ്രിഡ്‌ജിൽ കയറ്റരുത്

ജോസച്ചായൻ പറഞ്ഞതിലും നേരത്തെ അങ്ങ് എത്തും; 'ടർബോ' റിലീസ് പ്രഖ്യാപിച്ചു