രാജ്യാന്തരം

 പറന്നുയര്‍ന്ന് കൊക്ക്; വയറ് തുളച്ച് പുറത്തുകടന്ന് 'ആരല്‍'

സമകാലിക മലയാളം ഡെസ്ക്

ജീവന് ഭീഷണി വരുന്ന അവസ്ഥയില്‍ എന്താണ് ചെയ്യാന്‍ പോവുക എന്ന് പറയാന്‍ സാധിക്കില്ല. ഇത് മൃഗങ്ങളുടെ കാര്യത്തിലും ശരിയാണ്. ജീവന്‍ നിലനിര്‍ത്താന്‍ എത്ര വലിയ ജീവിയോടും ഏറ്റുമുട്ടാന്‍ മൃഗങ്ങള്‍ തയ്യാറാവും. അത്തരത്തില്‍ ജീവന് വേണ്ടി ആരല്‍ മത്സ്യം ചെയ്ത പ്രവൃത്തിയാണ് ഇപ്പോള്‍ സോഷ്യല്‍ലോകത്ത് ചര്‍ച്ചയാകുന്നത്.

ജീവന് വേണ്ടിയുള്ള പോരാട്ടത്തില്‍ കൊക്കിന്റെ വയറ് തുളച്ച് പുറത്തുവന്നിരിക്കുകയാണ് ആരല്‍ മത്സ്യം. ഇതിന്റെ ചിത്രമാണ് ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നത്. എന്നാല്‍ ഇതൊന്നും തന്നെ ബാധിക്കാത്തവിധം പറന്നുപോകുകയാണ് കൊക്ക്.

ആകാശത്തിലൂടെ പറന്നുപോകുകയാണ് കൊക്ക്. കൊക്കിന്റെ വയറ് തുളച്ചു പുറത്തുകടന്ന ആരലിനെ തല വെളിയില്‍ വീഴാറായ പോലെയാണ് കിടക്കുന്നത്. തനിക്ക് സംഭവിച്ച കാര്യങ്ങള്‍ ഒന്നും അലട്ടാതെ പറന്നുപോകുകയാണ് കൊക്ക്. അമേരിക്കയിലെ ഡെലവെയറില്‍ ഫോട്ടോഗ്രാഫര്‍ സാം ഡേവിസ് എടുത്ത ചിത്രങ്ങളാണ് വ്യാപകമായി പങ്കുവെയ്ക്കുന്നത്. ജലാശയത്തില്‍ നിന്ന് കടല്‍പ്പാമ്പിനെ കൊത്തിയെടുത്ത് കൊക്ക് പറന്നതാകാമെന്നാണ് നിഗമനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹർജി തള്ളി

വെറും 13,000 രൂപ വില, മികച്ച കാഴ്ചാനുഭവം, വാട്ടര്‍ റെസിസ്റ്റന്‍സ്; വരുന്ന ഐക്യൂഒഒയുടെ കിടിലന്‍ ഫോണ്‍

മദ്യനയ അഴിമതി: ബിആര്‍എസ് നേതാവ് കെ കവിതയ്ക്ക് തിരിച്ചടി; ജാമ്യാപേക്ഷ കോടതി തള്ളി

'ക്രെഡിറ്റ് കാര്‍ഡ്' സ്റ്റൈല്‍ ആധാര്‍ പിവിസി കാര്‍ഡ് എങ്ങനെ ഓര്‍ഡര്‍ ചെയ്യാം?

ഓട്ടോ നിര്‍ത്തുന്നതിനെച്ചൊല്ലി തര്‍ക്കം: പാലക്കാട് ആറുപേര്‍ക്ക് വെട്ടേറ്റു; കല്ലേറില്‍ നാലുപേര്‍ക്കും പരിക്ക്