രാജ്യാന്തരം

മൂന്നു സ്യൂട്ട്‌കെയ്‌സുകള്‍ നിറയെ കറന്‍സി നോട്ടുകള്‍; 37കാരനും 26കാരിയും വിമാനത്താവളത്തില്‍ പിടിയില്‍

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: സ്യൂട്ട്‌കെയ്‌സുകള്‍ നിറയെ പണവുമായി ലണ്ടനില്‍നിന്നു ദുബൈയിലേക്കു കടക്കാന്‍ ശ്രമിച്ച രണ്ടു പേര്‍ പിടിയില്‍. പന്ത്രണ്ടു ലക്ഷം പൗണ്ട് ആണ് ഇവരുടെ സ്യൂട്ട്‌കെയ്‌സുകളില്‍ കണ്ടെത്തിയത്.

മുപ്പത്തിയേഴു വയസ്സുള്ള പുരുഷനും 26 വയസ്സുള്ള സ്ത്രീയുമാണ് ഹീത്രൂ വിമാനത്താവളത്തില്‍ പിടിയിലായത്. മൂന്നു സ്യൂട്ട്‌കെയ്‌സുകളും രണ്ടു ഹാന്‍ഡ് ബാഗുകളുമാണ് ഇവരുടെ പക്കല്‍ ഉണ്ടായിരുന്നത്. ഇതില്‍ നിറയെ കറന്‍സി നോട്ടുകള്‍ ആയിരുന്നെന്ന് അധികൃതര്‍ അറിയിച്ചു.

ചെക് പൗരത്വമുള്ളവരാണ് പിടിയിലായ രണ്ടു പേരും. ഇവര്‍ക്കെതിരെ പണംതട്ടിപ്പു നിയമപ്രകാരം കേസെടുത്തതായി പൊലീസ് അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

വടകരയില്‍ വര്‍ഗീയതക്കെതിരെ പ്രചാരണം നടത്തുമെന്ന യുഡിഎഫ് തീരുമാനം പരിഹാസ്യം: ഇ പി ജയരാജന്‍

ഗാനരചയിതാവ് ജി കെ പള്ളത്ത് അന്തരിച്ചു

അക്ഷയതൃതീയയ്ക്ക് സ്വര്‍ണം വാങ്ങാന്‍ പ്ലാനുണ്ടോ?; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

കൊളസ്‌ട്രോള്‍ കുറയ്ക്കും പഴങ്ങള്‍