രാജ്യാന്തരം

'ഞങ്ങള്‍ കോവിഡ് അവസാനിപ്പിക്കും'; വാക്‌സിന്‍ വിജയകരം; ലോകത്തിന് പ്രതീക്ഷ നല്‍കി മൊഡോണ

സമകാലിക മലയാളം ഡെസ്ക്

വാഷിങ്ടണ്‍: അമേരിക്കന്‍ കമ്പനിയായ മൊഡേണയുടെ പരീക്ഷണാത്മക കോവിഡ് പ്രതിരോധ വാക്‌സിന്‍ 94.5 ശതമാനം ഫലപ്രദമെന്ന് റിപ്പോര്‍ട്ട്.  മൂന്നാംഘട്ട പഠനത്തിന്റെ ഇടക്കാല അവലോകനറിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വാക്‌സിന് കോവിഡ് പ്രതിരോധത്തിന് കഴിയുമെന്ന് മൊഡേണയുടെ അവകാശവാദം.

'മൂന്നാംഘട്ട പഠനത്തില്‍ നിന്നുളള പോസിറ്റീവായ ഈ ഇടക്കാല വിശകലനം ഞങ്ങളുടെ വാക്‌സിന് ഗുരുതര കേസുള്‍പ്പടെയളള കോവിഡ് 19 
പ്രതിരോധിക്കാന്‍ കഴിയുമെന്ന ആദ്യ ക്ലിനിക്കല്‍ സാധൂകരണമാണ് നല്‍കിയിരിക്കുന്നത്.' മോഡേണ സിഇഒ പറഞ്ഞു. 

ആഴ്ചകള്‍ക്കുള്ളില്‍ യുഎസിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും വാക്‌സിന് അടിയന്തര അംഗീകാരത്തിനുളള അപേക്ഷ സമര്‍പ്പിക്കാനുളള തീരുമാനത്തിലാണ് കമ്പനി. വര്‍ഷാവസാനത്തോടെ 20 ദശലക്ഷം ഡോസുകള്‍ കയറ്റി അയയ്ക്കാന്‍ സാധിക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. 

യുഎസ് നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹെല്‍ത്തിന്റെ സഹകരണത്തോടെ ഉല്പാദിപ്പിച്ച മൊഡേണ വാക്‌സിന്‍ 28 ദിവസത്തെ ഇടവേളയില്‍ രണ്ടുതവണയാണ് നല്‍കുന്നത്. വാക്‌സിന്‍ നല്‍കിയ 30,000 കോവിഡ് ബാധിതരില്‍ 95 പേരുടെ ഡേറ്റകളുടെ അടിസ്ഥാനത്തിലാണ് പ്രാഥമിക ഫലം തയ്യാറാക്കിയിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി