രാജ്യാന്തരം

ദോശയല്ല! ഇഷ്ട വിഭവത്തിന്റെ റെസിപ്പി പങ്കുവച്ച് കമല ഹാരിസ് 

സമകാലിക മലയാളം ഡെസ്ക്

പാചകത്തോടുള്ള താത്പര്യം പലപ്രാവശ്യം തുറന്നുപറഞ്ഞിട്ടുള്ള വ്യക്തിയാണ് യു എസ് വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട കമല ഹാരിസ്. താങ്ക്‌സ് ഗീവിങ് ആഘോഷങ്ങള്‍ക്ക് മുന്നോടിയായി ഇഷ്ടവിഭവത്തിന്റെ റെസിപ്പി പങ്കുവച്ചിരിക്കുകയാണ് കമല. കോണ്‍ബ്രെഡ് ഡ്രസ്സിങ് തയ്യാറാക്കുന്ന വിധമാണ് കമല തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ചത്. 

ദുര്‍ഘടസമയങ്ങളില്‍ എപ്പോഴും പാചകത്തിലേക്ക് തിരിയുന്നതാണ് തന്റെ പതിവ് എന്ന് കുറിച്ചുകൊണ്ടാണ് കോണ്‍ബ്രെഡ് ഡ്രസ്സിങ് ഉണ്ടാക്കുന്നത് എങ്ങനെയെന്ന് ഘട്ടം ഘട്ടമായി വിവരിച്ചിരിക്കുന്നത്. ഇതിനായി കോണ്‍ബ്രെഡ് മിക്‌സ്, പോര്‍ക്ക് സോസേജ്, സവോള, ആപ്പിള്‍, സെലറി, ചിക്കന്‍ വേവിച്ചുണ്ടാക്കുന്ന സൂപ്പ്, ബട്ടര്‍ തുടങ്ങിയ ചേരുവകളാണ് വേണ്ടത്. ഇതിനോടകം തന്നെ കമലയുടെ റെസിപ്പി മൂന്ന് ലക്ഷത്തിലധികം ആളുകളുടെ പ്രിയം നേടിക്കഴിഞ്ഞു. കൂടുതല്‍ റെസിപ്പികള്‍ക്കായുള്ള കാത്തിരിപ്പിലാണ് തങ്ങളെന്നാണ് കമന്റ് ബോക്‌സില്‍ പലരും കുറിക്കുന്നത്. 

നവംബറിലെ നാലാമത്തെ വ്യാഴാഴ്ചയാണ് അമേരിക്കയില്‍ താങ്ക്‌സ് ഗീവിങ് ഡേയായി ആഘോഷിക്കുന്നത്. എല്ലാവരും ഒന്നിച്ചിരുന്നുള്ള ഗംഭീര ഭക്ഷണവിരുന്നാണ് ഈ ദിവസത്തിലെ ആഘോഷങ്ങളില്‍ പ്രധാനം. റോസ്റ്റഡ് ടര്‍ക്കി ആയിരിക്കും ഇതിലെ പ്രധാന വിഭവം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'സഖാവെ ഇരുന്നോളൂ, എംഎല്‍എയ്ക്ക് മുന്‍ സീറ്റ് ഒഴിഞ്ഞു കൊടുത്തു; മെമ്മറി കാര്‍ഡ് കാണാതായതില്‍ കണ്ടക്ടറെ സംശയം; അവന്‍ ഡിവൈഎഫ്‌ഐക്കാരന്‍'

ചര്‍മ്മം കറുത്തു കരിവാളിച്ചോ? ടാൻ ഒഴിവാക്കാൻ പറ്റിയ ഐറ്റം അടുക്കളയിലുണ്ട്, അറിഞ്ഞിരിക്കാം ഉരുളക്കിഴങ്ങിന്റെ ​ഗുണങ്ങൾ

കാനഡയിലെ രാജ്യാന്തര വിദ്യാര്‍ഥികള്‍ക്ക് പുതിയ ചട്ടങ്ങള്‍

“ഇയാളാര്, അന്നദാതാവായ പൊന്നുതമ്പുരാനോ?, എന്തായാലും അരിച്ചെട്ടിയാർ ഇരുന്നാലും, വന്ന കാലിൽ നിൽക്കാതെ''

അരളിപ്പൂവിന് ക്ഷേത്രങ്ങളില്‍ വിലക്കില്ല; ശാസ്ത്രീയ പരിശോധനാ ഫലം വന്ന ശേഷം തീരുമാനമെന്ന് ദേവസ്വം ബോര്‍ഡ്