രാജ്യാന്തരം

കോവിഡ്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ആശുപത്രിയിലേക്ക് മാറ്റി 

സമകാലിക മലയാളം ഡെസ്ക്

വാഷിങ്ടണ്‍: കോവിഡ് പോസിറ്റീവായതിന് പിന്നാലെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ആശുപത്രിയിലേക്ക് മാറ്റി. സൈനിക ആശുപത്രിയിലേക്കാണ് ട്രംപിനെ മാറ്റിയത്. എന്നാല്‍ ആരോഗ്യനില തൃപ്തികരമാണെന്ന് ട്രംപ് പറഞ്ഞു. 

നിലവില്‍ ചെറിയ കോവിഡ് ലക്ഷണങ്ങളാണ് അമേരിക്കന്‍ പ്രസിഡന്റില്‍ പ്രകടമാവുന്നത്. ഇത് മൂര്‍ച്ചിക്കുന്ന സാഹചര്യം ഒഴിവാക്കാനാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്. പരീക്ഷണാത്മക ആന്റിബോഡി ചികിത്സക്ക് ട്രംപ് വിധേയനായതായി റിപ്പോര്‍ട്ടുകളുണ്ട്. 

ഭാര്യ മെലാനിയ ട്രംപിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവര്‍ക്കും ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലെന്ന് ട്രംപ് വ്യക്തമാക്കി. മെലാനിയ ഔദ്യോഗിക വസതിയില്‍ തന്നെ തുടരുന്നതായാണ് സൂചന. ഉപദേശക ഹോപ് ഹിക്‌സിന് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ട്രംപിന് കോവിഡ് പോസിറ്റീവായത്. 

പ്രസിഡന്റിന്റെ എയര്‍ ഫോഴ്‌സ് വണ്ണില്‍ ട്രംപിനെ സ്ഥിരമായി അനുഗമിക്കുന്ന ഏറ്റവും അടുത്ത ഉപദേഷ്ടാക്കളില്‍ ഒരാളാണ് ഹോപ് ഹിക്‌സ്. ഏതാനും ദിവസം മുന്‍പ് നടന്ന പ്രസിഡന്റ് സ്ഥാനാര്‍ഥികളുടെ സംവാദത്തില്‍ പങ്കെടുത്ത ട്രംപിന്റെ ഔദ്യോഗിക സംഘത്തിലും ഹോപ് അംഗമായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

പാലക്കാട് മേഖല തിരിച്ച് വൈദ്യുതി നിയന്ത്രണം, രാത്രി ഏഴിനും ഒരു മണിക്കും ഇടയില്‍

തൃശൂരില്‍ സ്വകാര്യ ബസും ജീപ്പും കൂട്ടിയിടിച്ചു, രണ്ട് മരണം; 12 പേര്‍ക്ക് പരിക്ക്

സ്കൂട്ടർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു; നാല് വയസുകാരിയുൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം

രാത്രി 10 മുതൽ പുലർച്ചെ രണ്ട് മണി വരെ വൈദ്യുതി ഉപയോ​ഗം കുറയ്‌ക്കണം; മാർഗനിർദേശവുമായി കെഎസ്ഇബി