രാജ്യാന്തരം

ദൂരെ നിന്ന് തന്നെ മുന്‍ 'പാപ്പാനെ' തിരിച്ചറിഞ്ഞു, കൂട്ടത്തോടെ ഓടിവരുന്ന ആനകള്‍, സ്‌നേഹ പ്രകടനം (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ആനയും മനുഷ്യനും തമ്മിലുളള സ്‌നേഹ ബന്ധത്തിന്റെ നിരവധി കഥകള്‍ പുറത്തുവന്നിട്ടുണ്ട്. അത്തരത്തിലുളള ഒരു സ്‌നേഹബന്ധത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നത്.

സുശാന്ത നന്ദ ഐഎഫ്എസ് ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്. ആനകള്‍ക്ക് മറ്റു മൃഗങ്ങളെ അപേക്ഷിച്ച് ഓര്‍മ്മശക്തി കൂടുതലാണ് എന്ന് കുറിച്ച് കൊണ്ടാണ് ഉദാഹരണ സഹിതം വീഡിയോ പങ്കുവെച്ചിരിക്കുന്നത്. 

ദൂരെ നിന്ന് നാല് ആനകള്‍ ഓടിവരുന്നതാണ് ദൃശ്യങ്ങളുടെ തുടക്കത്തില്‍. മുന്‍ ആന പരിപാലകനെ ദൂരെ നിന്ന് തന്നെ കണ്ട് തിരിച്ചറിഞ്ഞ ആനകള്‍ കൂട്ടത്തോടെ അദ്ദേഹത്തിന്റെ അടുത്തേയ്ക്ക് ഓടുന്നതാണ് വീഡിയോയിലുളളത്. തുടര്‍ന്നുളള സ്‌നേഹപ്രകടനമാണ് പിന്നീടുളള ഭാഗത്ത്. തായ്‌ലന്‍ഡില്‍ നിന്നുളളതാണ് ദൃശൃങ്ങള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ ബില്ലുകളില്‍ ഒപ്പിട്ട് ഗവര്‍ണര്‍

വയനാട്ടിൽ വീണ്ടും കടുവയുടെ ആക്രമണം; 2 പശുക്കളെ കൊന്നു

കറിക്ക് ​ഗുണവും മണവും മാത്രമല്ല, പുറത്തെ ചൂട് ചെറുക്കാനും ഉള്ളി സഹായിക്കും

റീ റിലീസിൽ ഞെട്ടിച്ച് ​'ഗില്ലി'; രണ്ടാം വരവിലും റെക്കോർഡ് കളക്ഷൻ

തലങ്ങും വിലങ്ങും അടിച്ച് ഡല്‍ഹി ബാറ്റര്‍മാര്‍; മുംബൈക്ക് ജയ ലക്ഷ്യം 258 റണ്‍സ്