രാജ്യാന്തരം

'എല്ലാവരെയും ഉമ്മ വെക്കും'; രോഗമുക്തനായ താന്‍ കൂടുതല്‍ ശക്തനായി; പ്രചാരണത്തില്‍ സജീവമായി ട്രംപ്

സമകാലിക മലയാളം ഡെസ്ക്

വാഷിങ്ടണ്‍: കോവിഡ് മുക്തനായ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തെരഞ്ഞെടുപ്പ് പ്രചാരണപരിപാടിയില്‍ സജീവമായി. തെരഞ്ഞെടുപ്പില്‍ ജോ ബൈഡനെ നേരിടാന്‍ 22 ദിവസം ബാക്കി നില്‍ക്കെ താന്‍ നല്ല ആരോഗ്യത്തിലാണെന്ന് ട്രംപ് പറഞ്ഞു. ഒര്‍ലാന്‍ഡോയ്ക്കടുത്തുള്ള സാന്‍ഫോര്‍ഡിലെ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ട്രംപ്.

താന്‍ കോവിഡ് രോഗത്തിലൂടെ കടന്നുപോയി.  ഇപ്പോള്‍ അവര്‍ പറയുന്നു താന്‍ പ്രതിരോധ ശേഷി ആര്‍ജ്ജിച്ചതായും ട്രംപ് പറഞ്ഞു. ഈ സമയം  ട്രംപും ആള്‍ക്കൂട്ടത്തില്‍ ഭൂരിഭാഗം പേരു മാസ്‌ക് പോലും ധരിച്ചിരുന്നില്ല.'ഞാന്‍ വളരെ ശക്തനായ പോലെ തോന്നുന്നു. കാണികളിലെ എല്ലാവരെയും ഞാന്‍ ഉമ്മ വെക്കും. കൂട്ടത്തിലെ സുന്ദരികളായ സ്ത്രീകളെയും ആണ്‍കുട്ടികളെയും ഞാന്‍ ഉമ്മ വെക്കും.' താന്‍ പൂര്‍ണ്ണമായി രോഗബാധിതനായെന്ന ആത്മവിശ്വാസത്തില്‍ ട്രംപ് പറഞ്ഞു.

ട്രംപ് കോവിഡ് നെഗറ്റീവാണെന്നാണ് അദ്ദേഹത്തിന്റെ മെഡിക്കല്‍ ടീം അറിയിച്ചത്. കുടിലയായ ഹിലാരി ക്ലിന്റണ്‍, അഴിമതിക്കാരായ മാധ്യമങ്ങള്‍, റാഡിക്കല്‍ ലെഫ്റ്റ്, സോഷ്യലിസ്റ്റ് ദുഃസ്വപ്നം തുടങ്ങിയ  പ്രയോഗങ്ങള്‍ അദ്ദേഹം പ്രസംഗത്തിലുടനീളം ഉപയോഗിച്ചു. ഉറക്കം തൂങ്ങി ജോ എന്ന് ട്രംപ് തന്റെ എതിരാളിയായ ജോ ബൈഡനെ പരിഹസിക്കുകയും ചെയ്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

തൃശൂര്‍ നഗരത്തിന്റെ പ്രഥമ മേയര്‍ ജോസ് കാട്ടൂക്കാരന്‍ അന്തരിച്ചു

വൈദ്യുതി ഉപയോഗം പരിധിക്കപ്പുറം കടന്നാല്‍ ഗ്രിഡ് സ്വയം നിലച്ച് ഇരുട്ടിലാകും, മുന്നറിയിപ്പുമായി കെഎസ്ഇബി; കണ്‍ട്രോള്‍ റൂം സംവിധാനം

നവജാതശിശുവിന്റെ കൊലപാതകം, ഡിഎന്‍എ ശേഖരിച്ച് പൊലീസ്; യുവതി തീവ്രപരിചരണ വിഭാഗത്തില്‍