രാജ്യാന്തരം

'രഹസ്യബന്ധം' ഭാര്യയെ അറിയിക്കുമെന്ന് കാമുകി; കൊലപ്പെടുത്തി പൊലീസ് ഓഫീസര്‍

സമകാലിക മലയാളം ഡെസ്ക്

താനുമായുള്ള രഹസ്യബന്ധം ഭാര്യയെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തിയതോടെ കാമുകിയെ കൊലപ്പെടുത്തി പൊലീസ് ഓഫീസര്‍. സംഭവത്തിന് പിന്നാലെ പൊലീസ് ഉദ്യോഗസ്ഥന്‍ കീഴടങ്ങി. 

രണ്ടു കുട്ടികളുടെ അമ്മയും നഴ്‌സുമായ ക്ലെയര്‍ പാറിയുമായി കഴിഞ്ഞ 10 വര്‍ഷമായി തിമോത്തി പ്രണയത്തില്‍ ആയിരുന്നു. ഈ വിവരം ഭാര്യയെ അറിയിക്കുമെന്ന് ക്ലയര്‍ ഭീഷണിപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കൊലപാതകം. സംഭവത്തില്‍ പൊലീസ് കോണ്‍സ്റ്റബിള്‍ തിമോത്തി ബ്രെഹ്മര്‍ ആണ് വിചാരണ നേരിടുന്നത്. 

കാമുകിയെ കൊലപ്പെടുത്തിയതിന് ശേഷം പേനാക്കത്തി ഉപയോഗിച്ച് സ്വയം ഇയാള്‍ കുത്തി മുറിവേല്‍പ്പിക്കുകയും ചെയ്തിരുന്നു. താന്‍ അറസ്റ്റ് ചെയ്യപ്പെടാന്‍ പോകുകയാണെന്ന് മനസ്സിലാക്കിയതോടെയാണ് തിമോത്തി മാപ്പപേക്ഷയും നടത്തിയത്. നഴ്‌സ് ആയതിനാലും നിരന്തരം ഇടപെടേണ്ടി വന്നതിനാലുമാണ് പാറിയെ മനസ്സിലായതെന്ന് ആശുപത്രി ജീവനക്കാര്‍ വ്യക്തമാക്കി. റോഡരികില്‍ രക്തം വാര്‍ന്ന് കിടക്കുന്ന തിമോത്തിയെയും പൊലീസുകാര്‍ പെട്ടെന്നു തന്നെ തിരിച്ചറിഞ്ഞു. 

അതേസമയം സംഭവവുമായി ബന്ധപ്പെട്ട സിസിടിവി വീഡിയോ ക്ലിപ്പുകള്‍ പുറത്തുവന്നു. ഇതില്‍ ഷര്‍ട്ട് ധരിക്കാതെ ഇടതുകൈയില്‍ മുറിവുമായി ഇരിക്കുന്ന തിമോത്തിയെ കാണാം. വില്‍റ്റ്‌ഷെയറിലെ സാറ്റിസ്ബറി ക്രൗണ്‍ കോടതിയില്‍ ഇന്ന് രാവിലെ തിമോത്തിയെ ഹാജരാക്കിയിരുന്നു. എന്താണ് സംഭവിച്ചതെന്ന ചോദിച്ച ന്യായാധിപന്‍മാര്‍ക്ക് മുമ്പില്‍ തിമോത്തി കരഞ്ഞു. 

കഴുത്തിലെ കംപ്രഷന്‍ കാരണമുണ്ടായ മസ്തിഷ്‌ക മരണമാണ് 41കാരിയായ പാറിയുടേതെന്ന് തെളിഞ്ഞു. അതേസമയം, എങ്ങനെയാണ് കൊലപാതകം നടന്നതെന്നും താന്‍ എന്താണ് ചെയ്തതെന്നും തനിക്ക് ഓര്‍മയില്ലെന്നാണ് കരഞ്ഞികൊണ്ട് തിമോത്തി പറയുന്നത്. സംഭവത്തില്‍ വിചാരണ തുടരുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ഊട്ടി-കൊടൈക്കനാല്‍ യാത്രയ്ക്ക് നിയന്ത്രണം; ഇ പാസ് ഏര്‍പ്പെടുത്താന്‍ നിര്‍ദേശം

'അമ്മയുടെ പ്രായമുള്ള സ്ത്രീകളെപ്പറ്റി എന്തൊക്കെയാണ് സൈബര്‍ കുഞ്ഞ് പറയുന്നത്?', രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പത്മജ

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി