രാജ്യാന്തരം

മയക്കുമരുന്ന് നല്‍കി ബോധം കെടുത്തി; 15ഉം 17 ഉം വയസുള്ള പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി 6 ദിവസം 15 പേര്‍ ബലാത്സംഗം ചെയ്തു; വീഡിയോ പകര്‍ത്തി;  പരാതിയുമായി അമ്മ

സമകാലിക മലയാളം ഡെസ്ക്


ഇസ്ലാമാബാദ്: പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ തട്ടിക്കൊണ്ടുപോയി ആറ് ദിവസം തുടര്‍ച്ചയായി 15 പേര്‍ ബലാത്സംഗം ചെയ്തതായി പരാതി. പാകിസ്ഥാനിലാണ് സംഭവം. പതിനഞ്ചും പതിനേഴും വയസുള്ള പെണ്‍കുട്ടികളാണ് ക്രൂരപീഡനത്തിന് ഇരയായത്.

പെണ്‍കുട്ടികളുടെ അമ്മ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് വിവരം പുറത്തറിഞ്ഞത്. മയക്കുമരുന്ന് നല്‍കിയ ശേഷം വിവിധ സ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിച്ച ശേഷം ഈ ദൃശ്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്തിയതായും പെണ്‍കുട്ടിയുടെ അമ്മ പരാതിയില്‍ പറയുന്നു.  ബലാത്സംഗം ചെയ്ത ശേഷം ഇളയകുട്ടിയെ ഫൈസല്‍ബാദിലും മൂത്തകുട്ടിയെ ഗുജ്‌റന്‍ വാലയിലും ഉപേക്ഷിക്കുയായിരുന്നു. 

ഞങ്ങള്‍ പാവപ്പെട്ടവരാണ്. നിയമനടപടികള്‍ സ്വീകരിക്കാന്‍ പോലും ഞങ്ങളുടെ കൈയില്‍ പണമില്ലാത്ത സാഹചര്യത്തില്‍ വീട് വിട്ടുപോകുകയേ കഴിയുമായിരുന്നുള്ളുവെന്നും അമ്മ പറയുന്നു. പെണ്‍കുട്ടികള്‍ വീട്ടില്‍ തിരിച്ചെത്തിയ ശേഷം പുറത്തിറങ്ങിയാല്‍ നാട്ടുകാര്‍ തങ്ങളുടെ വിഡിയോ ചിത്രീകരിക്കുമെന്നും അമ്മ പറയുന്നു. നിരവധി തവണ അത് ചെയ്യരുതെന്ന് ആവശ്യപ്പെട്ടിട്ടും അവരത് തുടര്‍ന്നുകൊണ്ടേയിരുന്നു. കൂടാതെ അമ്മയെ മര്‍ദ്ദിച്ചതായും പരാതിയില്‍ പറയുന്നു.

പാകിസ്ഥാനില്‍ കൂട്ടബലാത്സംഗങ്ങള്‍ തുടര്‍ച്ചയാണെന്നാണ് സമീപകാല റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഉഷ്ണതരംഗ മുന്നറിയിപ്പ്, നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ജാഗ്രത, ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

ഇന്ന് ഡ്രൈവിങ് ടെസ്റ്റ് നടക്കുമോ?; പ്രതിസന്ധി പരിഹരിക്കാന്‍ ചര്‍ച്ച

കൈപിടിച്ച് നല്‍കി ജയറാം, കണ്ണുനിറഞ്ഞ് പാര്‍വതിയും കാളിദാസും; മാളവിക വിവാഹിതയായി

അവസാന പന്തില്‍ ജയിക്കാന്‍ രണ്ടുറണ്‍സ്, വിജയശില്‍പ്പിയായി ഭുവനേശ്വര്‍; രാജസ്ഥാനെ തോല്‍പ്പിച്ച് ഹൈദരാബാദ്

മണിക്കൂറുകള്‍ക്കകം ടിക്കറ്റ് വിറ്റുതീര്‍ന്നു; നവകേരള ബസ് ആദ്യ യാത്ര ഹിറ്റ്