രാജ്യാന്തരം

ബസ് കാത്തുനില്‍ക്കുമ്പോള്‍ പെട്ടെന്ന് ഗര്‍ത്തം, യുവാവ് എത്തിയത് 15 അടി താഴ്ചയുളള എച്ചില്‍ക്കുഴിയില്‍; എലികളെ ഭയന്ന് വായ് തുറന്ന് കരയാന്‍ വരെ പേടിച്ചു, 33 കാരന്റെ ദുരനുഭവം

സമകാലിക മലയാളം ഡെസ്ക്

ന്യൂയോര്‍ക്ക്:  അമേരിക്കയില്‍ ബസ് കാത്തുനിന്ന 33 കാരന്‍ ജീവിതത്തില്‍ ഒരിക്കലും മറക്കില്ല തനിക്ക് നേരിട്ട ദുരനുഭവം. തനിക്ക് താഴെ പെട്ടെന്ന് രൂപപ്പെട്ട ഗര്‍ത്തത്തില്‍ വീണ 33 കാരന്‍ എത്തിച്ചേര്‍ന്നത് എച്ചില്‍ക്കുഴിയില്‍. 15 അടിയോളം താഴ്ചയുളള എച്ചില്‍ക്കുഴിയിലാണ് യുവാവ് വീണത്. അരമണിക്കൂര്‍ നീണ്ട പരിശ്രമത്തിന് ഒടുവില്‍ യുവാവിനെ രക്ഷിച്ചു. കൈകാലുകള്‍ക്ക് പരിക്കേറ്റ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ന്യൂയോര്‍ക്കിലാണ് സംഭവം. 33 വയസുകാരനായ ലിയനാര്‍ഡ് ഷോള്‍ഡര്‍ക്കാണ് ദുരനുഭവം ഉണ്ടായത്. ബസ് കാത്തുനില്‍ക്കുന്നതിനിടെ തനിക്ക് താഴെ ഗര്‍ത്തം രൂപപ്പെടുകയായിരുന്നു. നിയന്ത്രണം നഷ്ടപ്പെട്ടു 15 അടിയോളം താഴ്ചയിലേക്ക് വീണു.  വലിയ എലികള്‍ ശരീരത്തിലൂടെ ഇഴഞ്ഞുനീങ്ങുന്നതാണ് വീഴ്ചയിലുണ്ടായ പരിക്കുകളെക്കാള്‍ തന്നെ ഭയപ്പെടുത്തിയതെന്ന് ദുരനുഭവം ഓര്‍ത്തെടുത്ത് ഷോള്‍ഡര്‍ പറയുന്നു. 

ഒച്ചയെടുത്ത് കരയാന്‍ പോലും സാധിച്ചില്ല എന്ന് ഷോള്‍ഡര്‍ പറയുന്നു. വായിക്കുളളിലേക്ക് എലി കടക്കാതിരിക്കാന്‍ വായ് തുറന്ന് ഒച്ചയെടുക്കാന്‍ പോലും സാധിച്ചില്ലെന്ന് ലിയനാര്‍ഡ് ഷോള്‍ഡര്‍ ദുരനുഭവം വിവരിക്കുമ്പോള്‍ മുഖത്ത് പരിഭ്രാന്തി വിട്ടുമാറിയിട്ടില്ല. അഗ്നിരക്ഷാ സേനയാണ് യുവാവിനെ രക്ഷിച്ചത്. മുഖത്തും കൈകാലുകള്‍ക്കും പരിക്കുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

മുസ്തഫിസുറിനു പകരം സാന്റ്‌നര്‍; ചെന്നൈക്കെതിരെ പഞ്ചാബ് ആദ്യം ബൗള്‍ ചെയ്യും

റിലീസിന്റെ തലേദിവസം കഥ പ്രവചിച്ച് പോസ്റ്റ്: 'മലയാളി ഫ്രം ഇന്ത്യ' കോപ്പിയടിയെന്ന് ആരോപണം; ചർച്ചയായി നിഷാദ് കോയയുടെ പോസ്റ്റ്

വീണ്ടും ആള്‍ക്കൂട്ട വിചാരണ: 17കാരിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് മേഘാലയയില്‍ രണ്ടു യുവാക്കളെ തല്ലിക്കൊന്നു

'ഹർദിക് പാണ്ഡ്യയേക്കാൾ മികച്ച ഫാസ്റ്റ് ബൗളിങ് ഓൾ റൗണ്ടർ ഇന്ത്യയിൽ വേറെ ആരുണ്ട്?'