രാജ്യാന്തരം

ഭാര്യയുടെ പ്രശസ്തി ഇഷ്ടപ്പെട്ടില്ല, വനിത മാധ്യമപ്രവര്‍ത്തകയെ ഭര്‍ത്താവ് വെടിവച്ചുകൊന്നു

സമകാലിക മലയാളം ഡെസ്ക്

ഇസ്ലാമാബാദ്; പാക്കിസ്ഥാനില്‍ വനിത് മാധ്യമ പ്രവര്‍ത്തകയെ ഭര്‍ത്താവ് വെടിവച്ചുകൊന്നു. ബലോചിസ്ഥാനിലെ കച്ച് ജില്ലയില്‍ ശനിയാഴ്ച രാത്രിയാണ് സംഭവമുണ്ടായത്. പാക്കിസ്ഥാനില്‍ ഗാര്‍ഹിക പീഡന കേസുകള്‍ വര്‍ധിക്കുന്നതിനിടെയാണ് മാധ്യമപ്രവര്‍ത്തകയുടെ മരണം. 

പിടിവിയിലെ അവതാരികയും പ്രാദേശിക മാസികയുടെ എഡിറ്ററുമായ ഷഹീന ഷഹീനാണ് കൊലചെയ്യപ്പെട്ടത്. കൂടാതെ ബലോചിസ്ഥാന്‍ യൂണിവേഴ്‌സിറ്റിയിലെ ഫൈന്‍ ആര്‍ട്‌സ് വിദ്യാര്‍ത്ഥി കൂടിയാണ് ഇവര്‍. ഭാര്യ പ്രശസ്തയാകുന്നതിലെ അതൃപ്തിയാണ് കൊലപാതകത്തില്‍ കലാശിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. 

വീടിനുള്ളിലാണ് ഷഹീനെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അഞ്ച് മാസം മുന്‍പായിരുന്നു ഇവരുടെ വിവാഹം. സംഭവത്തില്‍ യുവതിയുടെ വീട്ടുകാര്‍ ഭര്‍ത്താവിനെതിരെ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇതുവരെ ആരും അറസ്റ്റിലായിട്ടില്ല. ഗാര്‍ഹിക പീഡനത്തിന്റെ ഫലമാണ് ഷഹീന്റെ കൊലപാതകം എന്നാണ് പൊലീസ് പറയുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളത്തിൽ ആദ്യം ചുട്ട ചപ്പാത്തിയുടെ കഥ; 100ാം വർഷത്തിൽ മലയാളികളുടെ സ്വന്തം വിഭവം

സഹല്‍ രക്ഷകന്‍; മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്‍റ് ഐഎസ്എല്‍ ഫൈനലില്‍

സ്വര്‍ണവില കുറഞ്ഞു, പത്തുദിവസത്തിനിടെ ഇടിഞ്ഞത് 1250 രൂപ; 53,000ന് മുകളില്‍ തന്നെ

'സംവരണം നിര്‍ത്തലാക്കും'; അമിത് ഷായുടെ പേരില്‍ വ്യാജ വീഡിയോ; കേസെടുത്ത് ഡല്‍ഹി പൊലീസ്