രാജ്യാന്തരം

ഒരുമണിക്കൂറിലേറെ അശ്ലീല വീഡിയോകള്‍ ; ചൈന കടുത്ത രോഷത്തില്‍, അംബാസഡറുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്‌തെന്ന് എംബസി

സമകാലിക മലയാളം ഡെസ്ക്

ബെയ്ജിങ് : ബ്രിട്ടനിലെ ചൈനീസ് അംബാസഡറുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ അശ്ലീല വീഡിയോകള്‍. ലണ്ടനിലെ ചൈനീസ് അംബാസഡര്‍ ലിയു സിയോമിങിന്റെ ട്വിറ്റര്‍ അക്കൗണ്ടിലാണ് ബുധനാഴ്ച ഒരുമണിക്കൂറിലേറെ അശ്ലീലദൃശ്യങ്ങള്‍ തുടര്‍ന്നത്.

ഇത് ശ്രദ്ധയില്‍പ്പെട്ട് നീക്കം ചെയ്യുന്നതിനിടെ നിരവധി കമന്റുകളും പ്രതികരണങ്ങളുമാണ് നിറഞ്ഞത്. സംഭവത്തില്‍ ചൈന കടുത്ത രോഷത്തിലാണ്.

സംഭവത്തെപ്പറ്റി വിശദമായ അന്വേഷണം നടത്താനും, പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താനും ചൈനീസ് എംബസി, ട്വിറ്റര്‍ കമ്പനിയോട് ആവശ്യപ്പെട്ടു. അംബാസഡറുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്നും എംബസി വെബ്‌സൈറ്റിലൂടെ അറിയിച്ചു.

ചില ചൈന വിരുദ്ധ ഘടകങ്ങള്‍ അംബാസഡര്‍ ലിയു സിയോമിങിന്റെ ട്വിറ്റര്‍ അക്കൗണ്ടിനെ ആക്രമിക്കുകയും പൊതുജനങ്ങളെ കബളിപ്പിക്കാന്‍ നിന്ദ്യമായ മാര്‍ഗ്ഗങ്ങള്‍ പ്രയോഗിക്കുകയും ചെയ്തുവെന്നും എംബസി പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി