രാജ്യാന്തരം

പത്ത് ലക്ഷം രൂപയും 40 ലക്ഷത്തിന്റെ സ്വർണവുമടങ്ങിയ ബാ​ഗ് കിട്ടി, തിരിച്ചേർപ്പിച്ച് ഇന്ത്യക്കാരൻ മാതൃകയായി; യുഎഇ പൊലീസിന്റെ ആദരം

സമകാലിക മലയാളം ഡെസ്ക്

ദുബായ്: കളഞ്ഞുകിട്ടിയ ബാഗ് തിരികെയേൽപ്പിച്ച ഇന്ത്യക്കാരന് യുഎഇ പൊലീസിന്റെ ആദരം. പത്ത് ലക്ഷത്തിലധികം രൂപയും 40 ലക്ഷത്തിലധികം രൂപയുടെ സ്വർണവും അടങ്ങിയ ബാഗ് ആണ് ദുബായിൽ താമസിക്കുന്ന റിതേഷ് ജെയിംസ് ഗുപ്ത എന്നയാൾ തിരികെയേൽപ്പിച്ചത്. ഉത്തരവാദിത്തമുള്ള പൗരനെന്ന നിലയിൽ റിതേഷിന്റെ പ്രവൃത്തിയെ അഭിനന്ദിച്ച് അദ്ദേഹത്തിന് യുഎഇ പൊലീസ് പ്രശംസാപത്രം നൽകിയെന്നാണ് റിപ്പോർട്ട്.

ബാഗിന്റെ ഉടമയെ കുറിച്ച് ഇതുവരെ സൂചന ലഭിച്ചിട്ടില്ല. പണമായി 14,000 അമേരിക്കൻ ഡോള(10,28,671രൂപ)റും 54,452 അമേരിക്കൻ ഡോളർ(40,00,942 രൂപ)മൂല്യമുള്ള സ്വർണവുമാണ് ബാഗിലുണ്ടായിരുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

കല്ലടയാറ്റില്‍ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

ഐസിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം നാളെ

സെക്സ് വീഡിയോ വിവാദം കോണ്‍ഗ്രസിന് ബൂമറാങ്ങായി മാറും, സിദ്ധരാമയ്യ സര്‍ക്കാരിന്റെ പതനത്തിന് കാരണമാകുമെന്ന് കുമാരസ്വാമി

മതീഷ പതിരനയ്ക്ക് പരിക്ക്, നാട്ടിലേക്ക് മടങ്ങി; ചെന്നൈക്ക് വന്‍ തിരിച്ചടി