രാജ്യാന്തരം

പാര്‍ട്ടി കടമ്പ കടന്നു;  യോഷിഹെഡെ സുഗ ജപ്പാന്റെ പ്രധാനമന്ത്രി പദത്തിലേക്ക്

സമകാലിക മലയാളം ഡെസ്ക്

ടോക്കിയോ: യോഷിഹൈഡെ സുഗ ജപ്പാന്റെ പുതിയ പ്രധാനമന്ത്രി. ആരോഗ്യകാരണങ്ങളാല്‍ ഷിന്‍സൊ ആബെ രാജിവച്ചതിന് പിന്നാലെ ഭരണകക്ഷിയായ ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ നടന്ന വോട്ടെടുപ്പില്‍ വിജയിച്ചതോടെയാണ് പ്രധാന മന്ത്രി പദത്തിലേക്ക് സുഗ എത്തിയത്. 377വോട്ട് നേടിയായിരുന്നു സുഗയുടെ വിജയം. 

സുഗയുടെ പ്രധാന എതിരാളിയായ മുന്‍ വിദേശകാര്യ മന്ത്രി ഫുനമിയോ കിഷിദയ്ക്ക് 89 വോട്ട് ലഭിച്ചു.മറ്റൊരു സ്ഥാനാര്‍ത്ഥിയായ മുന്‍ പ്രതിരോധ മന്ത്രി ഷിഗെരു ഇഷിബയ്ക്ക് 68 വോട്ടും ലഭിച്ചു. 

ആബെ സര്‍ക്കാരിന് കീഴില്‍ ചീഫ് കാബിനറ്റ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചു വരികയായിരുന്നു സുഗ.  ലിബറല്‍ ഡെമോക്രാറ്റിക് മുന്നണിക്ക് മേല്‍ക്കൈയുള്ളതിനാല്‍ പാര്‍ലമെന്റിലെ വോട്ടെടുപ്പ് വിജയിക്കാന്‍ സുഗയ്ക്ക് സാധിക്കും. ബുധനാഴ്ചയാണ് പാര്‍ലമെന്റിലെ വോട്ടെടുപ്പ്. 

കോവിഡ് 19നെ പ്രതിരോധിക്കലും മഹാമാരി കാരണം തകര്‍ച്ചയിലേക്ക് പോയ ജപ്പാന്‍ സമ്പദ്‌വ്യവസ്ഥയെ കരകയറ്റലുമാണ് തന്റെ ലക്ഷ്യമെന്ന് സുഗ പറഞ്ഞു. പാര്‍ട്ടിയുടെ പുതിയ നേതാവ് സുഗയ്ക്ക് താന്‍ ബാറ്റന്‍ കൈമാറുകയാണെന്ന് ഷിന്‍സെ ആബെ പറഞ്ഞു. 

കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ടോക്കിയോ ഒളിമ്പിക്‌സ് നടത്തണോ എന്നതും ഈസ്റ്റ് ചൈന കടലില്‍ ചൈനയുടെ പ്രവര്‍ത്തനങ്ങളും ഉള്‍പ്പെടെ നിരവധി വലിയ വിഷയങ്ങളാണ് അധികാരത്തിലെത്തുന്ന സുഗയെ കാത്തിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

'തെറ്റിദ്ധരിപ്പിക്കുന്ന പരസ്യമാണോ, അഭിനയിക്കുന്ന സെലിബ്രിറ്റികള്‍ക്കും ഉത്തരവാദിത്വം'- സുപ്രീം കോടതി

മുഖ്യമന്ത്രിയുടെ വിദേശ യാത്ര; നാളത്തെ മന്ത്രിസഭാ ​യോ​ഗം മാറ്റിവെച്ചു

കുന്നംകുളത്ത് ബസും ബൈക്കും കൂടിയിടിച്ചു; യുവാവിന് ദാരുണാന്ത്യം

ട്രെയിനിൽ നിന്നു വീണ് യാത്രക്കാരന് ദാരുണാന്ത്യം, ആളെ തിരിച്ചറിഞ്ഞിട്ടില്ല