രാജ്യാന്തരം

കാറിന് മുകളിലേക്ക് ആകാശത്ത് നിന്ന് ഭീമാകാരമായ ഐസ് കട്ട; തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ദമ്പതികള്‍- വൈറല്‍ വീഡിയോ 

സമകാലിക മലയാളം ഡെസ്ക്

മോസ്‌കോ: റഷ്യയില്‍ കാറിന് മുകളില്‍ വീണ ഐസ് കട്ടയില്‍ നിന്ന്‌ ദമ്പതികള്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. കാറില്‍ ഇരിക്കുന്ന സമയത്താണ് വിന്‍ഡ് ഷീല്‍ഡില്‍ ഐസ് കട്ട വീണത്. തൊട്ടരികിലുള്ള കെട്ടിടത്തിന്റെ മുകളില്‍ നിന്നാണ് ഭീമാകാരമായ ഐസ് കട്ട വീണത്.

കോളയിലെ ആര്‍ട്ടിക് ഔട്ട്‌പോസ്റ്റിന് അരികില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിന് മുകളില്‍ ഐസ് കട്ട വീഴുന്ന വീഡിയോ വ്യാപകമായാണ് പ്രചരിക്കുന്നത്. ഒരാള്‍ കാറില്‍ ഇരിക്കുന്നുണ്ട്. രണ്ടാമത്തെയാള്‍ കാറിന്റെ ഡോര്‍ തുറന്ന് അകത്തു കയറുന്നതാണ് വീഡിയോയുടെ തുടക്കത്തില്‍. നിമിഷങ്ങള്‍ക്കകം കാറിന്റെ വിന്‍ഡ് ഷീല്‍ഡിലേക്ക് മുകളില്‍ നിന്ന് ഐസ് കട്ട വീഴുന്നതാണ് രണ്ടാമത്തെ രംഗം. വീഴ്ചയുടെ ആഘാതത്തില്‍ കാറിന്റെ ചില്ല് തകര്‍ന്നു. തൊട്ടടുത്തുള്ള കെട്ടിടത്തിന്റെ 50 അടി മുകളില്‍ നിന്നാണ് ഐസ് കട്ട വീണത്.

സംഭവം നടക്കുന്ന സമയത്ത് കാര്‍ റിവേഴ്‌സിലായിരുന്നു. ഐസ് കട്ട വീണ ഉടനെ ദമ്പതികള്‍ കാറില്‍ നിന്ന് ചാടി പുറത്തേയ്്ക്ക് വന്നു. ഭാഗ്യം കൊണ്ട് ഇരുവര്‍ക്കും പരിക്ക് പറ്റിയില്ല. അല്ലാത്തപക്ഷം അത്യാഹിതം സംഭവിച്ചേനെയെന്നാണ് കമന്റുകള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

ടി20 ലോകകപ്പ്: രണ്ടുടീമുകളുടെ സ്‌പോണ്‍സറായി അമൂല്‍

ലൈംഗിക വീഡിയോ വിവാദം: പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ ലുക്കൗട്ട് നോട്ടീസ്

വയറിലെ കൊഴുപ്പ് ഇല്ലാതാക്കാൻ നെയ്യ്; ഹൃദയത്തിനും തലച്ചോറിനും ഒരു പോലെ ​ഗുണം

'പോയി തൂങ്ങിച്ചാവ്' എന്നു പറയുന്നത് ആത്മഹത്യാ പ്രേരണയല്ല, കുറ്റം നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി