രാജ്യാന്തരം

സയനൈഡിനേക്കാള്‍ മാരകം ; തീരത്തടിഞ്ഞത് നൂറുകണക്കിന് പഫര്‍ ഫിഷുകള്‍ ; കാരണമറിയാതെ ശാസ്ത്രജ്ഞര്‍ ( വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

കേപ്ടൗണ്‍ : കടല്‍ത്തീരത്ത് മീനുകള്‍ ചത്തുകിടക്കുന്നത് കണ്ടാല്‍ നമുക്ക് അതില്‍ പുതുമയൊന്നും തോന്നാറില്ല. എന്നാല്‍ ദക്ഷിണാഫ്രിക്കയിലെ ഒരു കടല്‍ത്തീരത്ത് ചത്ത് അടിഞ്ഞു കിടന്നത് നൂറുകണക്കിന് പഫര്‍ ഫിഷുകളാണ്. ദക്ഷിണാഫ്രിക്കയിലെ കേപ് ടൗണിലെ പ്രശസ്തമായ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നാണ് മ്യുസെന്‍ബര്‍ഗ് ബീച്ചിലാണ് പഫര്‍ ഫിഷുകള്‍ കൂട്ടത്തോടെ ചത്തടിഞ്ഞത്. 

നടക്കാനിറങ്ങിയ ഡോക്ടര്‍ ടെസ് ഗ്രിഡ്‌ലിയാണ് മീനുകള്‍ കൂട്ടത്തോടെ ചത്തുകിടക്കുന്നത് കാഴ്ച കണ്ടത്. ഉടന്‍ തന്നെ അദ്ദേഹം വിവരം അധികൃതരെ അറിയിച്ചു. ഫിഷറീസ്, പരിസ്ഥിതി വകുപ്പുകളിലെ വിദഗ്ധര്‍ നടത്തിയ പരിശോധനയില്‍ ചത്തടിഞ്ഞത് ലോകത്തിലെ ഏറ്റവും അപകടകാരിയായ മത്സ്യങ്ങളിലൊന്നാണെന്ന് തിരിച്ചറിഞ്ഞു.

സയനൈഡിനേക്കാള്‍ മാരകമാണ് പഫര്‍ഫിഷ്(Pufferfish) എന്ന ഈ മത്സ്യത്തിന്റെ വിഷം. ടെട്രോഡോറ്റോക്‌സിന്‍(Tterodotoxin) എന്ന ഈ വിഷം ഉള്ളിലെത്തിയാല്‍ ഡയഫ്രത്തിന്റെ പ്രവര്‍ത്തനം സ്തംഭിപ്പിക്കും. ശ്വസനപ്രക്രിയ തടസപ്പെടുന്നതോടെ മരണവും സംഭവിക്കും. ചത്ത മീനിലും വിഷാംശം ഉണ്ടായിരിക്കും. അതിനാല്‍ വളര്‍ത്തുമൃഗങ്ങളെ പോലും ബീച്ചിലേക്ക് കൊണ്ടുവരരുതെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കി. 

താന്‍ നടന്നുവന്ന വഴിയില്‍ നൂറുകണക്കിന് മീനുകളാണ് ചത്തുകിടന്നതെന്ന് ഡോക്ടര്‍ ടെസ് ഗ്രിഡ്‌ലി വീഡിയോയില്‍ പറയുന്നു. കരയ്ക്കടിഞ്ഞ വിഷമത്സ്യം ഭക്ഷിച്ച് ഒരു വളര്‍ത്തുനായ ചത്തതായി സന്നദ്ധസംഘടനയായ ആഫ്രിഓഷ്യന്‍സ് കണ്‍സര്‍വേഷന്‍ അലയന്‍സ് അറിയിച്ചു. മീനുകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങിയതിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ഹൃദയസ്തംഭനവും അതുവഴി മരണവും ഉറപ്പായതിനാല്‍ പഫര്‍ഫിഷ് ഭക്ഷ്യയോഗ്യമല്ല.  
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി