രാജ്യാന്തരം

ഗോള്‍ഫ് മൈതാനത്ത് കടല്‍പ്പക്ഷിയെ റാഞ്ചി 'കഷണ്ടിത്തലയന്‍' പരുന്ത്; പോരാട്ട വീഡിയോ 

സമകാലിക മലയാളം ഡെസ്ക്

രുന്ത് കടല്‍പ്പക്ഷിയായ സീഗളിനെ റാഞ്ചുന്ന ദൃശ്യങ്ങള്‍ വൈറലാകുന്നു. കാനഡയിലെ വാന്‍കൂവറിലുള്ള പോയിന്റ് ഗ്രേ ഗോള്‍ഫ് മൈതാനത്തിനു മുകളിലായിരുന്നു അപൂര്‍വ പക്ഷിവേട്ട. ഗോള്‍ഫ് മൈതാനത്തുണ്ടായിരുന്നവരാണ് ഈ ദൃശ്യം ക്യാമറയില്‍ പകര്‍ത്തിയതും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചതും. നിരവധിയാളുകള്‍ നോക്കി നില്‍ക്കെയായിരുന്നു പരുന്തിന്റെ ഇരപിടുത്തം.

കടല്‍പ്പക്ഷിയെ ഏറെ നേരം പിന്തുടര്‍ന്ന പരുന്ത് ഒടുവില്‍ അതിനെ ആക്രമിച്ച് കീഴ്‌പ്പെടുത്തുകയായിരുന്നു. പരുന്തിന്റെ കൂര്‍ത്ത നഖങ്ങള്‍ക്കിടയില്‍ അകപ്പെട്ട സീഗളിന് രക്ഷപെടാനായില്ല. മൈതാനത്ത് ഇരയുമായി പറന്നനിറങ്ങിയ കൂറ്റന്‍ പരുന്ത് അവിടെ വച്ചുതന്നെ അതിനെ ഭക്ഷണമാക്കുകയും ചെയ്തു.

ബാള്‍ഡ് ഈഗിള്‍ അഥവാ കഷണ്ടിത്തലയന്‍ പരുന്താണ് കടല്‍പ്പക്ഷിയെ ആക്രമിച്ചത്. ചെറിയ ജീവികളും പക്ഷികളും മത്സ്യങ്ങളുമൊക്കെയാണ് ഇവയുടെ പ്രധാന ആഹാരം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

മഴയ്ക്ക് സാധ്യത; യുഎഇയില്‍ വിവിധ ഇടങ്ങളില്‍ യെല്ലോ അലര്‍ട്ട്, ജാഗ്രത നിര്‍ദേശം

വിതയ്‌ക്കേണ്ട, കൊയ്യേണ്ട, കളപ്പുരകള്‍ നിറയ്‌ക്കേണ്ട; നീന്തടാ, നീന്ത്

'ബാലാക്കോട്ട് ആക്രമണം ലോകത്തെ അറിയിക്കുന്നതിന് മുമ്പ് പാകിസ്ഥാനെ അറിയിച്ചു; നിരപരാധികളെ കൊല്ലാന്‍ ശ്രമിക്കുന്നവരെ മടയില്‍ കയറി കൊല്ലും'

ബില്ലടച്ചില്ല, കൊച്ചി കോര്‍പ്പറേഷന്‍ മേഖലാ ഓഫീസിന്റെ ഫ്യൂസ് ഊരി കെഎസ്ഇബി