രാജ്യാന്തരം

'വാക്‌സിനോ? വേണ്ടേ വേണ്ട; അതിനേക്കാള്‍ ഭേദം കോവിഡ് വരുന്നത്!' സര്‍വേ ഫലം

സമകാലിക മലയാളം ഡെസ്ക്

വാഷിങ്ടണ്‍: കോവിഡിനേക്കാള്‍ അപകടകരമാണോ കോവിഡ് വാക്‌സിന്‍? വാക്‌സിന്‍ എടുക്കാത്ത അമേരിക്കക്കാരില്‍ നല്ലൊരു ശതമാനം അങ്ങനെയാണ് വിശ്വസിക്കുന്നത് എന്നു വെളിപ്പെടുത്തുന്ന സര്‍വേ ഫലം പുറത്ത്. വാക്‌സിന്‍ കൊണ്ടു കാര്യമൊന്നുമില്ലെന്നും രോഗം വരുന്നതിനേക്കാള്‍ അപകടം അതുണ്ടാക്കുമെന്നുമാണ് പലരും കരുതുന്നതെന്ന് കൈസര്‍ ഫാമിലി ഫൗണ്ടേഷന്റെ സര്‍വേ ഫലത്തില്‍ പറയുന്നു.

സര്‍വേ അനുസരിച്ച് കോവിഡിനേക്കാള്‍ അപകടകരമാണ് കോവിഡ് വാക്‌സിന്‍ എന്നു വിശ്വസിക്കുന്നത് വാക്‌സിന്‍ എടുക്കാത്തവരില്‍ 53 ശതമാനം പേരാണ്. അതേസമയം വാക്‌സിന്‍ എടുത്തവരില്‍ 88 ശതമാനവും കോവിഡിനേക്കാള്‍ ഭേദം കോവിഡ് വാക്‌സിന്‍ എന്നു കരുതുന്നവരും. 

വാക്‌സിന്‍ എടുക്കാത്തവരില്‍ 57 ശമതാനം പറയുന്നത് കോവിഡ് അത്ര വലിയ പ്രശ്‌നമൊന്നുമല്ലെന്നാണ്. കാര്യങ്ങളെ വെറുതെ ഊതിപ്പെരുപ്പിക്കുകയാണെന്നാണ് ഇവരുടെ പക്ഷം. എന്നാല്‍ വാക്‌സിന്‍ എടുത്തവരില്‍ നാലില്‍ മൂന്നും ഇതിനോടു വിയോജിക്കുന്നു. വൈറസ് ഉണ്ടാക്കുന്ന ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ചുള്ള വാര്‍ത്തകള്‍ പൊതുവേ ശരിയാണെന്നാണ് ഇവര്‍ പറയുന്നത്. 

വാക്‌സിന്‍ എടുത്തവരിലും എടുക്കാത്തവരിലും കോവിഡിനെക്കുറിച്ചുള്ള ബോധ്യങ്ങള്‍ തീര്‍ത്തും വിരുദ്ധമാണെന്നാണ് സര്‍വേയില്‍ വ്യക്തമായതെന്ന് കൈസര്‍ ഫാമിലി ഫൗണ്ടേഷന്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ

ടൈറ്റാനിക്കിലെ ക്യാപ്റ്റന്‍: ബെര്‍ണാഡ് ഹില്‍ അന്തരിച്ചു

സിംഹക്കൂട്ടിൽ ചാടിയ ചാക്കോച്ചന് എന്ത് സംഭവിക്കും? അറിയാൻ ജൂൺ വരെ കാത്തിരിക്കണം; ​'ഗർർർ' റിലീസ് തിയതി പുറത്ത്

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം