രാജ്യാന്തരം

കാലിടറിയാല്‍ എന്തും സംഭവിക്കാം!, ഏഴു കുഞ്ഞുങ്ങളെ പുറത്തിരുത്തി ഒപ്പോസത്തിന്റെ സാഹസിക യാത്ര- അമ്പരിപ്പിക്കുന്ന ദൃശ്യം 

സമകാലിക മലയാളം ഡെസ്ക്

ര്‍ക്കസിലെ പല ഇനങ്ങളും കാണുന്നവരുടെ ചങ്കിടിപ്പ് കൂട്ടാറുണ്ട്. വീതികുറഞ്ഞ കമ്പിക്കു മുകളിലൂടെ ഒരറ്റത്തുനിന്നും മറ്റൊരറ്റത്തേക്ക് ബാലന്‍സ് ചെയ്തു നീങ്ങുന്ന അഭ്യാസം ശ്വാസമടക്കി പിടിച്ച് മാത്രമേ കാണാന്‍ സാധിക്കൂ.  എന്നാല്‍ ഈ അഭ്യാസികളെ പോലും വെല്ലുന്ന ഒരു ദൃശ്യമാണ് ബ്രസീലിലെ റിയോ ഡി ജനീറോയില്‍ നിന്നും പുറത്തു വന്നിരിക്കുന്നത്. ഒരു അമ്മ ഒപ്പോസം മക്കളെയും കൊണ്ട്  ടെലിഫോണ്‍ കേബിളില്‍ കൂടി ബാലന്‍സ് ചെയ്തു നീങ്ങുന്ന  ദൃശ്യമാണിത്. നോര്‍ത്ത് അമേരിക്കയില്‍ കാണപ്പെടുന്ന സസ്തനി വിഭാഗത്തില്‍ പെടുന്ന ജീവിയാണ് ഒപ്പോസം.

ഒന്നും രണ്ടുമല്ല ഏഴ് കുഞ്ഞുങ്ങളാണ് അമ്മ ഒപ്പോസത്തിന്റെ പുറത്ത് അള്ളിപ്പിടിച്ചിരിക്കുന്നത്.  എന്നാല്‍ അവയില്‍ ഒന്നിനുപോലും ഇളക്കം തട്ടാതെ ഏതാനും ഇഞ്ച് മാത്രം വലിപ്പമുള്ള കേബിളില്‍ കൂടിയായിരുന്നു അമ്മയുടെ സാഹസിക യാത്ര. തറയില്‍ നിന്നും മൂന്നോ നാലോ മീറ്റര്‍ ഉയരത്തിലാണ് ടെലിഫോണ്‍  കേബിള്‍. കാലൊന്നിടറിയാല്‍ അമ്മയ്ക്കും കുഞ്ഞുങ്ങള്‍ക്കും വലിയ അപകടം ഉണ്ടാകുമെന്നുറപ്പ്. പക്ഷേ ഏറെ പരിശീലനം സിദ്ധിച്ച അഭ്യാസികളെ പോലെ നിഷ്പ്രയാസമാണ് ഒപ്പോസം ബാലന്‍സ് ചെയ്തത്.

സമീപത്തുള്ള കെട്ടിടത്തിലുണ്ടായിരുന്നവര്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഇടയ്ക്ക് ഒരു മരച്ചില്ല കണ്ടതോടെ ആദ്യം അല്‍പം പകച്ചെങ്കിലും പിന്നീട് കുഞ്ഞുങ്ങളുമായി മുന്നോട്ടു നീങ്ങുകതന്നെ ചെയ്തു. ഇതിന്റെ ദൃശ്യങ്ങള്‍ വ്യാപകമായാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

രാജകീയം, അതിസുന്ദരിയായി ചക്കി: താരപുത്രിയുടെ ആറ് വെഡ്ഡിങ് ലുക്കുകൾ

എസ് രാജേന്ദ്രനെ സന്ദര്‍ശിച്ച് ബിജെപി നേതാക്കള്‍; 'സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ല'

13 ദിവസത്തെ കാത്തിരിപ്പ്; ദുബായില്‍ മരിച്ച പ്രവാസിയുടെ മൃതദേഹം വിട്ടുനല്‍കി

'അതെ, ഞാനൊരു പെണ്‍കുട്ടിയാണ്'; ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് നേതാവ് രാധിക ഖേര രാജിവെച്ചു