രാജ്യാന്തരം

'ആരും ഞങ്ങളെ സഹായിക്കുന്നില്ല'; അഫ്ഗാന്‍ മണ്ണില്‍ നിന്നും പെണ്‍കുട്ടിയുടെ ഹൃദയഭേദകമായ വീഡിയോ

സമകാലിക മലയാളം ഡെസ്ക്

താലിബാന്റെ നിയന്ത്രണത്തിലായ അഫ്ഗാന്‍ ജനതയുടെ വേദനകളും ആശങ്കകളും ലോകം ഏറ്റെടുക്കുന്നതിനിടെ അഫ്ഗാന്‍ പെണ്‍കുട്ടിയുടെ  ഹൃദയം തകര്‍ക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നു. ഇറാനിയന്‍ മാധ്യമപ്രവര്‍ത്തകനും ആക്റ്റിവിസ്റ്റുമായ മാസിഹ് അലിന്‍ജാദ് ആണ് വിഡിയോ ട്വിറ്ററില്‍ പങ്കുവച്ചത്. 

കണ്ണീര്‍ വാര്‍ത്തുകൊണ്ട് അജ്ഞാതയായ ആ പെണ്‍കുട്ടി പറയുന്നു. 'കരച്ചിലടക്കാന്‍ എനിക്ക് കഴിയുന്നില്ല. ഞങ്ങള്‍ അഫ്ഗാന്‍ മണ്ണില്‍ ജനിച്ചവരാണ്. ആരും ഞങ്ങളെ സഹായിക്കുന്നില്ല, ഇനി ഞങ്ങള്‍ പതുക്കെ ചരിത്രത്തില്‍ നിന്ന് ഇല്ലാതാകും'. 

ഹൃദയസ്പര്‍ശിയായ ഈ വീഡിയോ സമൂഹമാധ്യമങ്ങളില്‍ ഇതിനകം 20 ലക്ഷത്തിലധികം ആളുകളാണ് കണ്ടത്. 17,000ത്തിലധികം തവണ റീട്വീറ്റ് ചെയ്തു. കഴിഞ്ഞ ഞായറാഴ്ചയാണ് അഫ്ഗാന്‍ താലിബാന്‍ പിടിച്ചടക്കിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

പ്രജ്വലിനെതിരെ ബ്ലൂ കോർണർ നോട്ടീസ്; എച്ച്ഡി രേവണ്ണയുടെ ഭാര്യയെ ചോദ്യം ചെയ്തേക്കും

24 ലക്ഷം വിദ്യാര്‍ഥികള്‍; നീറ്റ് യുജി ഇന്ന്, മാര്‍ഗനിര്‍ദേശങ്ങള്‍

നവകേരള ബസ് ആദ്യ സര്‍വീസ് ആരംഭിച്ചു; കന്നിയാത്രയിൽ തന്നെ കല്ലുകടി, വാതിൽ കേടായി

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്