രാജ്യാന്തരം

തോക്കിന് മുന്നില്‍ പതറാതെ, താലിബാന് മുന്നില്‍ പ്രതിഷേധവുമായി യുവതികള്‍ ; 'വിവരിക്കാനാവാത്ത ധൈര്യ'മെന്ന് സോഷ്യല്‍മീഡിയ ( വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

കാബൂള്‍ : അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭടന്മാര്‍ക്കു മുന്നില്‍ പ്രതിഷേധവുമായി സ്ത്രീകള്‍. തങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് കാബൂളില്‍ നാലു സ്ത്രീകള്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചത്. സ്ത്രീകളുടെ പ്രതിഷേധം താലിബാന്‍ ഭടന്മാര്‍ നോക്കിനില്‍ക്കുന്നതും വീഡിയോയില്‍ കാണാം. 

മാന്യമായി ജീവിക്കാനും, ജോലി ചെയ്യാനും, വിദ്യാഭ്യാസം നേടാനും ഉള്ള അവകാശം വേണമെന്നാണ് സ്ത്രീകള്‍ ഉയര്‍ത്തിയ പ്ലക്കാര്‍ഡില്‍ ആവശ്യപ്പെടുന്നത്. തങ്ങള്‍ക്ക് രാഷ്ട്രീയ പങ്കാളിത്തം വേണമെന്നും സ്ത്രീകള്‍ വെള്ളപേപ്പറില്‍ എഴുതിയ കടലാസില്‍ ആവശ്യപ്പെടുന്നുണ്ട്. 

സുരക്ഷിതമായ സമൂഹത്തില്‍ ജീവിക്കാന്‍ അവകാശം വേണം. ഇതുവരെയുള്ള നേട്ടങ്ങളെല്ലാം നശിപ്പിക്കരുതെന്നും ഇവര്‍ ആവശ്യപ്പെട്ടുന്നു. ഈ സ്ത്രീകള്‍ക്ക് പിന്തുണയുമായി നിരവധി പേര്‍ എത്തിയതായാണ് റിപ്പോര്‍ട്ട്. 

താലിബാന്‍ ഭടന്മാര്‍ പട്രോളിങിന് എത്തിയപ്പോഴായിരുന്നു സ്ത്രീകള്‍ പരതിഷേധവുമായി രംഗത്തിറങ്ങിയത്. 'വിവരിക്കാനാവാത്ത ധൈര്യം' എന്നാണ് പ്രതിഷേധത്തെ സമൂഹമാധ്യമത്തില്‍ വിശേഷിപ്പിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി