രാജ്യാന്തരം

'സസ്യാഹാരി', പക്ഷിയെ തിന്നുന്ന ആമ, അമ്പരപ്പ്-വീഡിയോ

സമകാലിക മലയാളം ഡെസ്ക്

മയെ സസ്യാഹാരിയായാണ് വിശേഷിപ്പിക്കുന്നത്. ഇപ്പോള്‍ ചെറിയ പക്ഷിയെ പിന്തുടര്‍ന്ന് തിന്നുന്ന ആമയുടെ വീഡിയോയാണ് വൈറലാകുന്നത്.

കേംബ്രിഡ്ജ് സര്‍വകലാശാലയാണ് വീഡിയോ പങ്കുവെച്ചത്. സീഷെല്‍സിലെ ഫ്രിഗേറ്റ് ദ്വീപില്‍ നിന്നുള്ള ദൃശ്യങ്ങളാണ് വൈറലാകുന്നത്. ഒടിഞ്ഞുവീണ് കിടക്കുന്ന മരക്കൊമ്പില്‍ ഇരിക്കുകയാണ്  പക്ഷിക്കുഞ്ഞ്. ഇതിനെ പിടികൂടാന്‍ ആമ മന്ദഗതിയില്‍ നീങ്ങുന്നത് വീഡിയോയില്‍ വ്യക്തമാണ്.

പറക്കാന്‍ കഴിയാത്തതിനാല്‍ പക്ഷിക്കുഞ്ഞിന് രക്ഷപ്പെടാന്‍ സാധിക്കുന്നില്ല. പക്ഷിക്കുഞ്ഞിനെ വായിലാക്കാന്‍ ആമ ശ്രമിക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്. അതിനിടെ പക്ഷിക്കുഞ്ഞ് മരക്കൊമ്പില്‍ നിന്ന് താഴേക്ക് വീഴുന്നതും കാണാം. സീഷെല്‍സിലെ കൂറ്റന്‍ ആമ പക്ഷിയെ വേട്ടയാടി പിടിക്കുന്നത് ആദ്യമായാണ് റിപ്പോര്‍ട്ട് ചെയ്യുന്നത് എന്ന് കറന്റ് ബയോളജി എന്ന ജേര്‍ണലിലെ ഗവേഷണ പ്രബന്ധത്തില്‍ വ്യക്തമാക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി