രാജ്യാന്തരം

അമറുള്ളയുടെ 'ട്വിറ്റര്‍ യുദ്ധം' അവസാനിപ്പിക്കാന്‍ താലിബാന്‍; പഞ്ച്ഷീറില്‍ ഇന്റന്‍നെറ്റ് വിച്ഛേദിച്ചു

സമകാലിക മലയാളം ഡെസ്ക്

താലിബാന് എതിരെയുള്ള പോരാട്ടം ശക്തമായി തുടരുന്ന പഞ്ച്ഷീര്‍ മേഖയില്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ചു. പോരാട്ടത്തിന് നേതൃത്വം നല്‍കുന്ന മുന്‍ വൈസ് പ്രസിഡന്റ് അമറുള്ള സാലേയുടെ ട്വീറ്റുകള്‍ക്ക് തടയിടാനാണ് താലിബാന്‍ നീക്കം. 

താലിബാന് എതിരെ സാലേ ട്വിറ്ററില്‍ക്കൂടി നിരന്തരം പ്രസ്താവനകള്‍ ഇറക്കുന്നുണ്ട്. പാഞ്ച്ഷീര്‍ വാലിയ്ക്ക് ചുറ്റും താലിബാന്‍ വളഞ്ഞെങ്കിലും ഉള്ളിലേക്ക് കടക്കാന്‍ സാധിച്ചിട്ടില്ല. അഫ്ഗാനില്‍ താലിബാന് എതിരെ പോരാടിച്ച് നില്‍ക്കുന്ന ഒരേയൊരു മേഖലയാണ് പഞ്ച്ഷീര്‍. 

പ്രമുഖ താലിബാന്‍ വിരുദ്ധ പോരാളിയായിരുന്ന അഹമ്മദ് ഷാ മസൂദിന്റെ മകന്‍ അഹമ്മദ് മസൂദിന്റെ നേതൃത്വത്തിലാണ് താഴ്‌വരയില്‍ പോരാട്ടം നടക്കുന്നത്.

പ്രസിഡന്റ് അഷ്‌റഫ് ഗനി രാജ്യം വിട്ടതിന് പിന്നാലെ, അഫ്ഗാന്റെ ഇടക്കാല പ്രസിഡന്റായി അമറുള്ള സാലേ സ്വയം പ്രഖ്യാപിച്ചിരുന്നു.  കാബൂള്‍ വിമാനത്താവളത്തില്‍ നടന്ന ബോംബാക്രമണം താലിബാന്‍ അറിഞ്ഞുകൊണ്ടാണെന്നും അമറുള്ള പറഞ്ഞിരുന്നു. താലിബാന് എതിരെയുള്ള പോരാട്ടത്തില്‍ ലോകരാജ്യങ്ങളുടെ പിന്തുണ ആവശ്യപ്പെട്ടും സാലേ രംഗത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള ആഹ്വാനങ്ങള്‍ക്ക് തടയിടാന്‍ താലിബാന്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി