രാജ്യാന്തരം

അതീതീവ്ര ചുഴലിക്കാറ്റ് ഐഡ കര തൊട്ടു; അമേരിക്കയില്‍ കനത്ത നാശം ; വെള്ളപ്പൊക്ക മുന്നറിയിപ്പ്

സമകാലിക മലയാളം ഡെസ്ക്

വാഷിങ്ടണ്‍ : അതീതീവ്ര ചുഴലിക്കാറ്റ് ഐഡ അമേരിക്കയില്‍ ആഞ്ഞു വീശുകയാണ്. 200 കിലോമീറ്ററിലേറെ വേഗതയിലാണ് കാറ്റ് വീശുന്നത്. ലൂസിയാന, ന്യൂ ഓര്‍ലിയന്‍സ് തുടങ്ങിയ അമേരിക്കന്‍ സംസ്ഥാനങ്ങളില്‍ ചുഴലിക്കാറ്റ് കനത്തനാശം വിതച്ചു. 

ലൂസിയാനയില്‍ വ്യാപക നാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. മേഖലയിലെ വൈദ്യുതി വിതരണം നിലച്ചു. സുരക്ഷ മുന്‍നിര്‍ത്തി ആയിരങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഷെല്‍ബീച്ച്, ലൂസിയാന, യാച്ച് ക്ലബ്, മിസ്സിസിപ്പി തുടങ്ങിയയിടങ്ങളില്‍ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്ന് ദേശീയ ചുഴലിക്കാറ്റ് നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി. 

നേരത്തെ അമേരിക്കയില്‍ കനത്ത നാശം വിതച്ച കത്രീന ചുഴലിക്കാറ്റിനേക്കാള്‍ അപകടകാരിയാണ് ഐഡ എന്നാണ് അധികൃതരുടെ വിലയിരുത്തല്‍. അതീവ വിനാശകാരി എന്നതിനാല്‍ കാറ്റഗറി നാലിലാണ് ഐഡ ചുഴലിക്കാറ്റിനെ പെടുത്തിയിട്ടുള്ളത്. ചുഴലിക്കാറ്റിന് മുന്നോടിയായി ലൂസിയാനയിലും മറ്റും മഴയും ശക്തമായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി