രാജ്യാന്തരം

ഉയര്‍ന്ന പ്രതിരോധശേഷിക്ക് എല്ലാവര്‍ഷവും വാക്‌സിന്‍ എടുക്കണം, ഒമൈക്രോണ്‍ വാക്‌സിന്‍ നൂറ് ദിവസത്തിനകം: ഫൈസര്‍ സിഇഒ

സമകാലിക മലയാളം ഡെസ്ക്

ന്യൂയോര്‍ക്ക്:  കോവിഡിനെതിരെ പ്രതിരോധം തീര്‍ക്കാന്‍ എല്ലാവര്‍ഷവും വാക്‌സിന്‍ എടുക്കേണ്ടി വരുമെന്ന് പ്രമുഖ അമേരിക്കന്‍ മരുന്ന് നിര്‍മ്മാണ കമ്പനിയായ ഫൈസര്‍. അടുത്ത രണ്ടുവര്‍ഷം ലക്ഷ്യമിട്ട് 11.4 കോടി ഡോസ് വാക്‌സിന്‍ ബ്രിട്ടന്‍ സംഭരിച്ചു കഴിഞ്ഞു. വരും വര്‍ഷങ്ങളിലും വാക്‌സിന്‍ നല്‍കേണ്ടി വരുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ ഫൈസറിന്റെയും മോഡേണയുടെയും വാക്‌സിനുകളാണ് ബ്രിട്ടന്‍ സംഭരിച്ചതെന്ന് ഫൈസര്‍ സിഇഒ ആല്‍ബര്‍ട്ട് ബൂര്‍ള പറഞ്ഞു.

കോവിഡിനെതിരെ ഉയര്‍ന്ന തോതിലുള്ള സംരക്ഷണം ഉറപ്പാക്കാന്‍ വര്‍ഷംതോറും വാക്‌സിന്‍ എടുക്കേണ്ടതായിട്ടുണ്ട്. ലോകത്തിന് ഭീഷണിയായ ഒമൈക്രോണ്‍ വൈറസിനെ പ്രതിരോധിക്കാന്‍ വാക്‌സിന്‍ നിര്‍മ്മിക്കുന്നതിനുള്ള ശ്രമം തുടരുകയാണ്. നൂറ് ദിവസത്തിനകം പരിഷ്‌കരിച്ച വാക്‌സിന്‍ ഇറക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. 

മഹാമാരി കാലത്ത് ലക്ഷകണക്കിന് ആളുകളെയാണ് വാക്‌സിന്‍ രക്ഷിച്ചത്. വാക്‌സിന്‍ ഇല്ലെങ്കില്‍ സമൂഹത്തിന്റെ നിലനില്‍പ്പ് തന്നെ ഭീഷണിയിലാകും. ഈ വര്‍ഷം അവസാനത്തോടെ 300 കോടി ഡോസ് റൈബോന്യൂക്ലിക്ക് ആസിഡ് വാക്‌സിന്‍ വിതരണത്തിന് എത്തിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി. ബിബിസിക്ക് അനുവദിച്ച അഭിമുഖത്തിലാണ് ആല്‍ബര്‍ട്ട് ബൂര്‍ളയുടെ പ്രതികരണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി