രാജ്യാന്തരം

നഴ്‌സിനു പറ്റിയ അബദ്ധം; നവജാത ശിശുക്കള്‍ക്ക് കോവിഡ് വാക്‌സിന്‍ കുത്തിവച്ചു, ആശുപത്രിയില്‍

സമകാലിക മലയാളം ഡെസ്ക്

ബ്യൂണസ് ഐറിസ് (അര്‍ജന്റിന): ബ്രസീലില്‍ രണ്ടു നവജാത ശിശുക്കള്‍ക്ക് അബദ്ധവശാല്‍ കോവിഡ് വാക്‌സിന്‍ നല്‍കിയതായി റിപ്പോര്‍ട്ട്. ഫൈസര്‍ വാക്‌സിന്‍ കുത്തിവച്ച കുട്ടികളെ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ ആക്കിയിരിക്കുകയാണ്. 

രണ്ടു മാസം പ്രായമുള്ള പെണ്‍കുട്ടിക്കും നാലു മാസം പ്രായമുള്ള ആണ്‍കുട്ടിക്കുമാണ് വാക്‌സിന്‍ നല്‍കിയത്. ഡിഫ്ത്തീരിയ അടക്കമുള്ള രോഗങ്ങള്‍ക്കെതിരെയുള്ള ഡിടിപി വാക്‌സിനു പകരമാണ് കുട്ടികള്‍ക്ക് കോവിഡ് വാക്‌സിന് കുത്തിവച്ചത്. 

കടുത്ത ശാശീരിക പ്രശ്‌നങ്ങള്‍ക്കു വാക്‌സിന്‍ കുത്തിവയ്പ് കാരണമായതായി റിപ്പോര്‍ട്ടുകളില്‍ പറയുന്നു. കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 

സംഭവത്തെക്കുറിച്ച് ആരോഗ്യ വകുപ്പ് അധികൃതര്‍ അന്വേഷണം നടത്തുന്നുണ്ട്. തെറ്റായി കുത്തിവയ്പ് എടുത്ത നഴ്‌സിനെ സസ്‌പെന്‍ഡ് ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വാതി ബിജെപി ഏജന്റ്, കള്ളം പറയുന്നുവെന്ന് എഎപി; ​ഗുണ്ടയെ സംരക്ഷിക്കാനുള്ള നീക്കമെന്ന് മറുപടി

കോഴിക്കോട് പെൺകുട്ടിയുടെ മരണം വെസ്റ്റ്‌ നൈൽ പനി ബാധിച്ചെന്ന് സംശയം

23 ദിവസം കൊണ്ട് ബിരുദഫലം പ്രസീദ്ധീകരിച്ച് കാലിക്കറ്റ് സര്‍വകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി

അനധികൃത ഗ്യാസ് ഫില്ലിങ് യൂണിറ്റില്‍ പൊട്ടിത്തെറി; കേസ്

അഞ്ച് കോടിയുടെ 6.65 ലക്ഷം ടിൻ അരവണ പായസം നശിപ്പിക്കണം; ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്