രാജ്യാന്തരം

റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിന്റെ ഇന്ധനടാങ്കില്‍ പാമ്പ് ( വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

വാഹനം ഓടിക്കുന്നതിന് മുന്‍പ് ഇഴജന്തുക്കള്‍ ഒന്നും കയറി ഇരിക്കുന്നില്ല എന്ന് ഉറപ്പുവരുത്തണമെന്ന് നിരവധി മുന്നറിയിപ്പുകളുണ്ട്. പാമ്പും മറ്റും വാഹനത്തില്‍ കയറി ഇരുന്നത് പലപ്പോഴും യാത്രയിലാണ് ശ്രദ്ധയില്‍പ്പെടാറ്. ഇത് പലപ്പോഴും അപകടത്തിന് കാരണമാകാറുണ്ട്.

ഇപ്പോള്‍ കാറിന്റെ അടിയില്‍ കുടുങ്ങിയ പാമ്പിനെ രക്ഷിക്കുന്ന വീഡിയോയാണ് വൈറലാകുന്നത്. ഓസ്‌ട്രേലിയയില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍. സിഡ്‌നിയില്‍ തിരക്കുള്ള റോഡിനോട് ചേര്‍ന്ന് പാര്‍ക്ക് ചെയ്തിരുന്ന കാറിലാണ് പാമ്പ് കയറിയത്. പാമ്പ് ശ്രദ്ധയില്‍പ്പെട്ടതോടെ പാമ്പു വിദഗ്ധനെ വിവരം അറിയിക്കുകയായിരുന്നു.

പാമ്പ് വിദഗ്ധന്‍ കാറിന്റെ അടിയില്‍ നിന്ന് പാമ്പിനെ പുറത്തേയ്ക്ക് എടുക്കാന്‍ ശ്രമിക്കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. ഒരു ഇരുമ്പ് കമ്പി ഉപയോഗിച്ചാണ് പാമ്പിനെ പുറത്തേയ്ക്ക് കൊണ്ടുവരാന്‍ ശ്രമിക്കുന്നത്. ഇത് ഫലം കാണുന്നതാണ് വീഡിയോയുടെ അവസാനം. കാറിന്റെ ഇന്ധനടാങ്കിലാണ് പാമ്പ് കയറി ഇരുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹർജി തള്ളി

'അമിതാഭ് ബച്ചന്‍ കഴിഞ്ഞാല്‍ ആളുകള്‍ ഏറ്റവും സ്‌നേഹിക്കുന്നത് എന്നെ': കങ്കണ റണാവത്ത്

'ആ തീരുമാനം തെറ്റ്, ടീമിന് ഗുണം ചെയ്യില്ല'; ധോനി കൂടുതല്‍ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് പഠാന്‍

അക്ഷയതൃതീയയ്ക്ക് സ്വര്‍ണം വാങ്ങാന്‍ പ്ലാനുണ്ടോ?; ശ്രദ്ധിക്കേണ്ട അഞ്ചുകാര്യങ്ങൾ

സ്മാര്‍ട്ട് സിറ്റിയിലെ അപകടം: ഒരാള്‍ മരിച്ചു; പരിക്കേറ്റ അഞ്ചുപേര്‍ ചികിത്സയില്‍