രാജ്യാന്തരം

യുഎഇയില്‍ സ്‌കൂളുകള്‍ തുറക്കുന്നു; ഫെബ്രുവരി 14 മുതല്‍ കുട്ടികള്‍ ക്ലാസില്‍ എത്തണം

സമകാലിക മലയാളം ഡെസ്ക്

ദുബായ്: യുഎഇയില്‍ ഫെബ്രുവരി 14 മുതല്‍ സ്‌കൂളുകള്‍ തുറക്കാന്‍ തീരുമാനം. ഫെബ്രുവരി 14 മുതല്‍ എല്ലാവിദ്യാര്‍ഥികളും സ്‌കൂളിലെത്തണമെന്ന വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു

സ്‌കൂളിലെത്തുന്ന എല്ലാവര്‍ക്കും പ്രത്യേക പ്രോട്ടോക്കോള്‍ തയ്യാറാക്കും. സ്‌കൂളിന്റെ സുഗമമായ നടത്തിപ്പിന് ഈ അക്കാദമിക്ക് വര്‍ഷം മുഴുവന്‍
ഇത് തുടരുകയും ചെയ്യും. അതേസമയം ഈ അക്കാദമിക്ക് വര്‍ഷത്തില്‍ ഓണ്‍ലൈന്‍ ക്ലാസുകളും തുടരും.

എമിറേറ്റ്‌സ് ഫൗണ്ടേഷന്‍ ഫോര്‍ സ്‌കൂള്‍ ഏജ്യൂക്കേഷനുമായി ഏകോപിപ്പിച്ച് എടുത്ത തീരുമാനത്തില്‍ യുഎഇയിലുടനീളമുള്ള പൊതുവിദ്യാലയങ്ങളിലെ എല്ലാ അക്കാദമിക് തലങ്ങള്‍ക്കും സ്‌കൂള്‍ വര്‍ഷവസാനം വരെ ക്രമാനുഗതമായും ഘട്ടം ഘട്ടമായും നടപ്പാക്കും. വിദ്യാര്‍ഥികളെ സ്‌കൂളുകളിലേക്ക് തിരികെ കൊണ്ടു വരുന്നതിനായി മുമ്പ് പ്രഖ്യാപിച്ച പദ്ധതിയുടെ വിജയത്തിന് ശേഷമാണ് ഈ നടപടി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇടുക്കി ഡാമില്‍ 35 ശതമാനം വെള്ളം മാത്രം; അണക്കെട്ടുകൾ വരള്‍ച്ചയുടെ വക്കില്‍

കോഹ്‌ലിയെ തള്ളി ഋതുരാജ് ഒന്നാമത്

ഓസ്‌കര്‍ നേടിയ ഏക ഇന്ത്യന്‍ സംവിധായകന്‍: സത്യജിത്ത് റായ് എന്ന ഇതിഹാസം

മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിക്കും; സര്‍ക്കാര്‍ സ്‌കൂളുകളില്‍ 30 ശതമാനം കൂട്ടും

മൊബൈല്‍ മോഷ്ടാവിനെ പിടികൂടുന്നതിനിടെ വിഷം കുത്തിവച്ചു; പൊലീസുകാരന്‍ മരിച്ചു