രാജ്യാന്തരം

മരത്തില്‍ നിറയെ പച്ചില പാമ്പുകള്‍; ഇഴഞ്ഞുനീങ്ങുന്ന ദൃശ്യങ്ങള്‍ വൈറല്‍

സമകാലിക മലയാളം ഡെസ്ക്

രത്തില്‍ നിറയെ പച്ചില പാമ്പുകള്‍. ആദ്യം കേള്‍ക്കുമ്പോള്‍ കൗതുകം തോന്നാം. പിന്നീട് ഇത് ഭയത്തിലേക്ക് വഴിമാറി എന്നും വരാം. 
വിയറ്റ്‌നാമിലെ ഡോങ് ടാം സ്‌നേക്ക് ഫാമില്‍ നിന്നുള്ള കാഴ്ചകളാണ് വിസ്മയമാകുന്നത്.

ഹോ ചിമിന്‍ഹ് നഗരത്തിലെ പ്രധാന ആകര്‍ഷണ കേന്ദ്രമാണ് ഈ പാമ്പുവളര്‍ത്തല്‍ ഫാം. 30 ഹെക്ടറോളം വ്യാപിച്ചു കിടക്കുന്ന ഈ സ്‌നേക്ക് ഫാമില്‍ വിഷമുള്ളതും ഇല്ലാത്തതുമായ നിരവധി പാമ്പുകളെ വളര്‍ത്തുന്നുണ്ട്. ആന്റിവെനം നിര്‍മാണത്തിനായാണ് പാമ്പുകളെ ഫാമില്‍ വളര്‍ത്താന്‍ തുടങ്ങിയത്.

1977ലാണ് ഡോങ് ടാം സ്‌നേക്ക് ഫാം ആരംഭിച്ചത്. പാമ്പുകടിയേറ്റ പതിനായിരക്കണക്കിന് ആളുകളുടെ ജീവന്‍ രക്ഷിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടുണ്ട്. പ്രത്യേക രീതിയില്‍ മതില്‍ കെട്ടിത്തിരിച്ചാണ് ഇവിടെ പാമ്പുകളെ പാര്‍പ്പിച്ചിരിക്കുന്നത്. 

മതിലിനു സമീപം വെള്ളം കെട്ടിനിര്‍ത്തിയിരിക്കുന്ന കനാലും നടുവിലായി ഇലകള്‍ ഇടതൂര്‍ന്ന് നില്‍ക്കുന്ന മരവുമുണ്ട്. ഈ മരത്തിലാണ് പാമ്പുകള്‍ പച്ചില പാമ്പുകള്‍ ചുറ്റിപ്പിണഞ്ഞിരിക്കുന്നത്. മൂര്‍ഖന്‍ പാമ്പും ശംഖുവരയനും ഉള്‍പ്പെടെ വിഷമുള്ളതും ഇല്ലാത്തതുമായ നിരവധിപാമ്പുകള്‍ ഇവിടെയുണ്ട്. വിഷപ്പാമ്പുകളില്‍ നിന്ന് വര്‍ഷത്തില്‍ ഒരിക്കലാണ് വിഷം ശേഖരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്മാര്‍ട്ട് സിറ്റിയിലെ അപകടം: ഒരാള്‍ മരിച്ചു; പരിക്കേറ്റ അഞ്ചുപേര്‍ ചികിത്സയില്‍

അക്ഷയതൃതീയയ്ക്ക് സ്വര്‍ണം വാങ്ങാന്‍ പ്ലാനുണ്ടോ?; ശ്രദ്ധിക്കേണ്ട അഞ്ചുകാര്യങ്ങൾ

ഭര്‍ത്താവുമായി വഴക്ക്, പിഞ്ചുമകനെ മുതലകള്‍ക്ക് എറിഞ്ഞ് കൊടുത്ത് അമ്മ; ദാരുണാന്ത്യം

സ്മാര്‍ട്ട് സിറ്റിയില്‍ കെട്ടിട നിര്‍മ്മാണത്തിനിടെ അപകടം: നാലുപേര്‍ക്ക് പരിക്ക്

'15ാം വയസ്സിൽ അച്ഛനെ നഷ്ടപ്പെട്ടവളാണ്; എന്റെ ഭാര്യയുടെ ദുഃഖത്തേപ്പോലും പരിഹസിച്ചവര്ക്ക് നന്ദി': കുറിപ്പുമായി മനോജ് കെ ജയൻ