രാജ്യാന്തരം

പുതുവത്സരം ആഘോഷിക്കാൻ വെടിക്കെട്ട്; ചത്തു വീണത് ആയിരക്കണക്കിന് പക്ഷികൾ (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

റോം: പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി നടന്ന വെടിക്കെട്ടിൽ പക്ഷികൾ കൂട്ടത്തോടെ ചത്തൊടുങ്ങി. ഇറ്റലിയിലെ റോമിലാണ് ദാരുണ സംഭവം നടന്നത്. റോഡുകളിലും റെയിൽവേ സ്റ്റേഷനിലുമടക്കം ചത്തു കിടക്കുന്ന പക്ഷികളുടെ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തു വന്നു. 

പുതുവത്സരാഘോഷത്തോടനുബന്ധിച്ച് പക്ഷികളുടെ കൂട്ടക്കൊലയാണ് നടന്നതെന്ന് മൃഗങ്ങളുടെ അവകാശങ്ങൾക്കു വേണ്ടി പ്രവർത്തിക്കുന്ന സംഘടന ആരോപിച്ചു. അതേസമയം പക്ഷികൾ കൂട്ടത്തോടെ ചാവാനുള്ള കാരണം വ്യക്തമല്ല. 

പുതുവത്സരാഘോഷത്തിന്റെ ഭാഗമായി ഉയർന്ന ശബ്ദമുള്ള പടക്കങ്ങൾ പൊട്ടിച്ചിരുന്നു. മരങ്ങൾ ധാരാളമുള്ള മേഖലയിൽ പക്ഷികളും ഏറെയുണ്ടായിരുന്നു. പടക്കത്തിന്റെ ശബ്ദമാവാം പക്ഷികൾ ചാകാനിടയാക്കിയതെന്നാണ് കരുതുന്നതെന്ന് മൃഗസംരക്ഷണത്തിനായി പ്രവർത്തിക്കുന്ന ഒരു സംഘടനയുടെ പ്രവർത്തകർ പറഞ്ഞു.

പടക്കങ്ങൾ പൊട്ടിക്കുന്നത് മൃ​ഗങ്ങൾക്കും പക്ഷികൾക്കും അപകടമുണ്ടാക്കുന്നത് പതിവാണെന്നും സംഘടനാ പ്രവർത്തകർ പറയുന്നു. എന്നാൽ കൂട്ടത്തോടെ പക്ഷികൾ ചത്തത് അസാധാരണമാണ്. മൃഗങ്ങൾക്കും പക്ഷികൾക്കും ഭീഷണിയുയർത്തുന്നതിനാൽ പടക്കങ്ങൾ വിൽക്കുന്നതും പൊട്ടിക്കുന്നതും തടയണമെന്ന് സംഘടന അധികൃതരോട് ആവശ്യപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'റണ്‍ രാഹുല്‍ റണ്‍', വയനാട്ടില്‍ തോല്‍വി ഉറപ്പായി; പരിഹസിച്ച് ബിജെപി

'സ്ഥിരം റോക്കി ഭായ് ആണ്, അന്നയാള്‍ പറഞ്ഞതിന് ഒരു വണ്ടി ആള്‍ക്കാരാണ് സാക്ഷി'

12 വര്‍ഷമായി കൊല്‍ക്കത്ത കാത്തിരിക്കുന്നു ജയിക്കാന്‍!

'ഇതിനൊക്കെ ഞാന്‍ തന്നെ ധാരാളം'; മരുന്നുവച്ച് സ്വന്തം മുറിവുണക്കി ഒറാങ്ങുട്ടാന്‍; ശാസ്ത്ര കൗതുകം

ഒരേ പേരുള്ള രണ്ടു പേര്‍ മത്സരിക്കാനെത്തിയാല്‍ എങ്ങനെ തടയും?; അപരന്മാരെ വിലക്കണമെന്ന ഹര്‍ജിയില്‍ സുപ്രീംകോടതി