രാജ്യാന്തരം

ബാലാകോട്ട് ആക്രമണത്തില്‍ 300 ഭീകരര്‍ കൊല്ലപ്പെട്ടു; പാകിസ്ഥാന്‍ മുന്‍ നയതന്ത്ര ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍

സമകാലിക മലയാളം ഡെസ്ക്

ഇസ്ലാമാബാദ്: 2019ല്‍ ബാലാകോട്ടില്‍ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തില്‍ 300 തീവ്രവാദികള്‍ കൊല്ലപ്പെട്ടെന്ന് പാകിസ്ഥാന്‍ മുന്‍ നയതന്ത്ര ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍. ഒരു ടെലിവിഷന്‍ പരിപാടിക്ക് നല്‍കിയ അഭിമുഖത്തിലാണ് അഘ ഹിലാലിയുടെ വെളിപ്പെടുത്തല്‍.

ഇന്ത്യയുടെ ആക്രമണത്തില്‍ ആരും കൊല്ലപ്പെട്ടിട്ടില്ല എന്നായിരുന്നു പാകിസ്ഥാന്റെ നിലപാട്. ഇതിന് വിരുദ്ധമായാണ് മുന്‍ നയതന്ത്ര ഉദ്യോഗസ്ഥന്റെ പ്രതികരണം വന്നിരിക്കുന്നത്. 

ബാലാകോട്ടിലെ ജെയ്ഷ് ഇ മുഹമ്മദ് ക്യാമ്പുകള്‍ക്ക് നേരെയാണ് ഇന്ത്യ ആക്രമണം നടത്തിയത്. കശ്മീരിലെ പുല്‍വാമയില്‍ നടന്ന ഭീകരാക്രണത്തിനുള്ള മറുപടിയായാണ് ആക്രമണം നടത്തിയത്. പുല്‍വാമ ഭീകരാക്രമണത്തില്‍ ഇന്ത്യയുടെ നാല്‍പ്പത് ജവാന്‍മാര്‍ കൊല്ലപ്പെട്ടിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ഊട്ടി-കൊടൈക്കനാല്‍ യാത്രയ്ക്ക് നിയന്ത്രണം; ഇ പാസ് ഏര്‍പ്പെടുത്താന്‍ നിര്‍ദേശം

'അമ്മയുടെ പ്രായമുള്ള സ്ത്രീകളെപ്പറ്റി എന്തൊക്കെയാണ് സൈബര്‍ കുഞ്ഞ് പറയുന്നത്?', രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പത്മജ

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി