രാജ്യാന്തരം

ഇന്തോനേഷ്യയില്‍ കാണാതായ വിമാനം കടലില്‍ തകര്‍ന്നുവീണെന്ന് സംശയം; തെരച്ചില്‍

സമകാലിക മലയാളം ഡെസ്ക്

ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയില്‍ നിന്ന് പറന്നുയരുന്നതിനിടെ കാണാതായ വിമാനം കടലില്‍ തകര്‍ന്നുവീണെന്ന് സംശയം. ഇതേത്തുടര്‍ന്ന് ഇന്തോനേഷ്യന്‍ കടലില്‍ തെരച്ചില്‍ ആരംഭിച്ചു. ശ്രിവിജയ എയറിന്റെ എസ് ജെ 182 ബോയിങ് വിമാനമാണ് പറന്നുയര്‍ന്ന് അഞ്ച് മിനിറ്റിനുള്ളില്‍ കാണാതായത്. 

ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2.30ഓടെയാണ് ജക്കാര്‍ത്തയിലെ സാക്കര്‍നോ-ഹത്ത വിമാനത്താവളത്തില്‍ നിന്ന്‌ വിമാനം പുറപ്പെട്ടത്. വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കടലില്‍ കണ്ടെന്നാണ് സൂചനയെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പോന്റിയാങ്കിലേക്ക് പുറപ്പെട്ട വിമാനമാണ് കാണാതായത്. വിമാനത്തില്‍ 12 ക്രൂ അംഗങ്ങള്‍ ഉള്‍പ്പെടെ 62പേരുണ്ടായിരുന്നുവെന്ന് ഇന്തോനേഷ്യന്‍ ഗതാഗത മന്ത്രി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സുഹൃത്തിന്റെ വിവാഹത്തിനായി എത്തി; കന്യാകുമാരിയില്‍ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ കടലില്‍ മുങ്ങിമരിച്ചു

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു

'എന്തൊരു സിനിമയാണ്, മസ്റ്റ് വാച്ച് ഗയ്‌സ്'; ആവേശത്തെ പ്രശംസിച്ച് മൃണാല്‍ താക്കൂര്‍

കൊടും ചൂട്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും; പാലക്കാട് ജില്ലയില്‍ ബുധനാഴ്ച വരെ നിയന്ത്രണം തുടരും

75ലക്ഷം രൂപയുടെ ഭാ​ഗ്യം കൊല്ലത്ത് വിറ്റ ടിക്കറ്റിന്; വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു