രാജ്യാന്തരം

ജപ്പാനിലും കോറോണ വൈറസിന്റെ പുതിയ വകഭേദം

സമകാലിക മലയാളം ഡെസ്ക്

ടോക്കിയോ: ബ്രസീലിൽനിന്ന്‌ ജപ്പാനിൽ എത്തിയവരിൽ കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തി. നേരത്തേ ബ്രിട്ടനിലും ദക്ഷിണാഫ്രിക്കയിലും കണ്ടെത്തിയ വകഭേദങ്ങളിൽനിന്ന്‌ വ്യത്യസ്തമാണ്‌ ഇതെന്ന്‌ ജപ്പാൻ ആരോഗ്യമന്ത്രാലയം അറിയിച്ചു.

വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിലാണ്‌ നാൽപ്പത്‌ വയസ്സുള്ള പുരുഷനിലും മുപ്പത്‌ വയസ്സുള്ള സ്‌ത്രീയിലും രണ്ട്‌ കൗമാരക്കാരിലും പുതിയ വകഭേദം കണ്ടത്‌. ഇതിനെ വിലയിരുത്താൻ മറ്റ്‌ രാജ്യങ്ങളും ഡബ്ല്യുഎച്ച്‌ഒയും മറ്റ്‌ വിദഗ്ധരുമായും ചേർന്ന്‌ പ്രവർത്തിക്കുകയാണ്‌. ലഭ്യമായ വാക്‌സിൻ ഇതിന്‌ ഫലിക്കുമോ എന്ന്‌ വ്യക്തമല്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

സൂക്ഷിക്കുക; ഫണ്ട് മുസ്ലീങ്ങള്‍ക്ക് മാത്രം: വിവാദ വീഡിയോയുമായി ബിജെപി

ഇന്ത്യ- പാക് പോരാട്ടം ഒക്ടോബര്‍ 6ന്; ടി20 വനിതാ ലോകകപ്പ് മത്സര ക്രമം

മുഖം വികൃതമായ നിലയില്‍, അനിലയുടെ മരണം കൊലപാതകമെന്ന് സഹോദരന്‍; വീട്ടിലെത്തിച്ചത് ബൈക്കിലെന്ന് പൊലീസ്

'തന്റെ കഥ അടിച്ചുമാറ്റിയതെന്ന് പൂർണ്ണ ഉറപ്പുള്ള ഒരാൾക്കേ ഇത് പറ്റൂ'; നിഷാദ് കോയയ്ക്ക് പിന്തുണയുമായി ഹരീഷ് പേരടി