രാജ്യാന്തരം

സാംസങ് മേധാവിക്ക് രണ്ടര വര്‍ഷത്തെ ജയില്‍ ശിക്ഷ

സമകാലിക മലയാളം ഡെസ്ക്

സിയോള്‍: സാംസങ് ഇലക്ട്രോണിക്‌സ് വൈസ് ചെയര്‍മാന്‍ ജയ് വൈ ലീക്ക് രണ്ടര വര്‍ഷത്തെ ജയില്‍ ശിക്ഷ. അഴിമതി തെളിഞ്ഞതിന് പിന്നാലെയാണ് ദക്ഷിണ കൊറിയയിലെ സിയോള്‍ ഹൈക്കോടതി ശിക്ഷ വിധിച്ചത്.

ദക്ഷിണ കൊറിയ മുന്‍ പ്രസിഡന്റ് പാര്‍ക്ക് ഗ്യൂന്‍ഹൈക്ക് കൈക്കൂലി നല്‍കിയ സംഭവത്തില്‍ 52കാരനായ ലീയെ 2017ല്‍ ജയിലിലടച്ചിരുന്നു. എന്നാല്‍ അപ്പീല്‍ നല്‍കിയതിന് പിന്നാലെ ശിക്ഷയില്‍ ഇളവ് ലഭിച്ചു. കേസ് പിന്നീട് സുപ്രീം കോടതിയില്‍ നിന്ന് സിയോള്‍ ഹൈക്കോടതിയിലേക്ക് മാറ്റി. ഇന്ന് ഹൈക്കോടതിയാണ് ലീക്ക് രണ്ടര വര്‍ഷത്തെ ശിക്ഷ വിധിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

ടൈറ്റാനിക്കിലെ ക്യാപ്റ്റന്‍: ബെര്‍ണാഡ് ഹില്‍ അന്തരിച്ചു

സിംഹക്കൂട്ടിൽ ചാടിയ ചാക്കോച്ചന് എന്ത് സംഭവിക്കും? അറിയാൻ ജൂൺ വരെ കാത്തിരിക്കണം; ​'ഗർർർ' റിലീസ് തിയതി പുറത്ത്

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം

പുൽക്കാടിന് തീപിടിച്ചു; അണച്ചപ്പോൾ കണ്ടത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം