രാജ്യാന്തരം

'പുതിയ സര്‍ക്കാരിന്റെ വിജയത്തിനായി പ്രാര്‍ത്ഥിക്കുന്നു ;  പുതിയ യുദ്ധങ്ങള്‍ തുടങ്ങാത്ത പ്രസിഡന്റെന്നതില്‍ അഭിമാനം' : ഡോണള്‍ഡ് ട്രംപ്

സമകാലിക മലയാളം ഡെസ്ക്


വാഷിങ്ടണ്‍ : പുതിയ ഭരണത്തിന് ആശംസകള്‍ നേര്‍ന്ന് സ്ഥാനമൊഴിയുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. പടിയിറങ്ങുന്നത് നിറഞ്ഞ സന്തോഷത്തോടെയും സംതൃപ്തിയോടെയുമാണ്. പുതിയ യുദ്ധങ്ങള്‍ തുടങ്ങാത്ത പ്രസിഡന്റാണ് താനെന്നതില്‍ അഭിമാനമുണ്ടെന്നും വിടവാങ്ങല്‍ സന്ദേശത്തില്‍ ട്രംപ് പറഞ്ഞു. 

പുതിയ സര്‍ക്കാരിന്റെ വിജയത്തിനായി പ്രാര്‍ത്ഥിക്കുന്നു എന്നും ട്രംപ് പറഞ്ഞു. വിടവാങ്ങല്‍ സന്ദേശത്തില്‍ പുതിയ പ്രസിഡന്റ് ജോ ബൈഡന്റെ പേര് പരാമര്‍ശിക്കാതെയാണ് ട്രംപിന്റെ ആശംസ. തന്റെ ഭരണത്തില്‍ ചെയ്യാവുന്നതിലേറെ ചെയ്തുവെന്നും ട്രംപ് പറഞ്ഞു. 

ക്യാപിറ്റോള്‍ അക്രമത്തെയും ട്രംപ് വിടവാങ്ങല്‍ പ്രസംഗത്തില്‍ പരാമര്‍ശിച്ചു. രാഷ്ട്രീയ അക്രമങ്ങള്‍ രാജ്യത്തിന് ചേര്‍ന്നതല്ലെന്ന് ട്രംപ് അഭിപ്രായപ്പെട്ടു. ഇന്ന് ഇന്ത്യന്‍ സമയം രാത്രി 10.30 നാണ് ബൈഡന്റെ സ്ഥാനാരോഹണം. സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ട്രംപ് സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കില്ല. ഇന്നു രാവിലെ ട്രംപ് വൈറ്റ്ഹൗസ് വിടുമെന്നാണ് റിപ്പോര്‍ട്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സുഹൃത്തിന്റെ വിവാഹത്തിനായി എത്തി; കന്യാകുമാരിയില്‍ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ കടലില്‍ മുങ്ങിമരിച്ചു

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു

'എന്തൊരു സിനിമയാണ്, മസ്റ്റ് വാച്ച് ഗയ്‌സ്'; ആവേശത്തെ പ്രശംസിച്ച് മൃണാല്‍ താക്കൂര്‍

കൊടും ചൂട്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും; പാലക്കാട് ജില്ലയില്‍ ബുധനാഴ്ച വരെ നിയന്ത്രണം തുടരും

75ലക്ഷം രൂപയുടെ ഭാ​ഗ്യം കൊല്ലത്ത് വിറ്റ ടിക്കറ്റിന്; വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു