രാജ്യാന്തരം

കാല്‍ നിലത്ത് മുട്ടിക്കാതെ 33 നിലകള്‍, 30 മിനിറ്റ് കൊണ്ട് 768 പടികള്‍; യുവാവിന്റെ സൈക്കിള്‍ അഭ്യാസം- അമ്പരപ്പിക്കുന്ന വീഡിയോ

സമകാലിക മലയാളം ഡെസ്ക്

കാല്‍ നിലത്ത് മുട്ടിക്കാതെ സൈക്കിള്‍ ഒരു പടി കയറ്റുന്ന കാര്യത്തെ കുറിച്ച് ആലോചിക്കാന്‍ പോലും കഴിയില്ല. അപ്പോള്‍ 33 നിലകള്‍ ഒരുതവണ പോലും കാല്‍ നിലത്ത് മുട്ടിക്കാതെ സൈക്കിള്‍ ചവിട്ടി കയറ്റിയത് ഒന്നു ഓര്‍ത്തു നോക്കൂ!. അമ്പരന്നില്ലെങ്കിലേ അത്ഭുതമുള്ളു. ഇതോക്കെ നടക്കുമോ എന്ന് ചോദിക്കുന്നവരാകും അധികവും.

ഫ്രഞ്ച് സൈക്കിള്‍ താരമാണ് ഏവരെയും വിസ്മയിപ്പിച്ച് റെക്കോര്‍ഡിട്ടത്. 30 മിനിറ്റിനുള്ളില്‍ 768 പടികളാണ് ചവിട്ടി കയറ്റിയത്. 33 നിലകള്‍ ഒരു തവണ പോലും കാല്‍ നിലത്ത് മുട്ടിക്കാതെയാണ് സൈക്കിള്‍ ചവിട്ടി കയറ്റിയത്. ഔറേലിയന്‍ ഫോണ്ടെനോയ് സൈക്കിള്‍ ചവിട്ടി കയറ്റുന്നതിന്റെ വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്. ഫ്രാന്‍സിലെ പുട്ടോക്സിലെ അംബരചുംബിയായ കെട്ടിടത്തിലായിരുന്നു യുവാവിന്റെ അഭ്യാസപ്രകടനം.

ഉദ്യമത്തിന്റെ അവസാന സമയത്ത് ചില പ്രതിസന്ധികള്‍ നേരിട്ടെങ്കിലും അതിനെ അതിജീവിച്ചാണ് ഔറേലിയന്‍ ഫോണ്ടെനോയ് മുന്നേറിയത്. മെറ്റല്‍ ഗോവണിപ്പടിയില്‍ തെന്നല്‍ ഉണ്ടായതായും കുത്തനെയുള്ള കയറ്റം ദുഷ്‌കരമായിരുന്നുവെന്നും യുവാവ് പറയുന്നു. ഹര്‍ഷാരവത്തോടെയാണ് യുവാവിന്റെ അഭ്യാസ പ്രകടനത്തെ കാഴ്ചക്കാര്‍ വരവേറ്റത്.

കടപ്പാട്: റോയിട്ടേഴ്‌സ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

ഗൂഢാലോചനയാണ്, ലൈംഗികാരോപണം തെരഞ്ഞെടുപ്പ് തന്ത്രങ്ങളുടെ ഭാഗം: ബംഗാള്‍ ഗവര്‍ണര്‍ ആനന്ദബോസ്

'റണ്‍ രാഹുല്‍ റണ്‍', വയനാട്ടില്‍ തോല്‍വി ഉറപ്പായി; പരിഹസിച്ച് ബിജെപി

'സ്ഥിരം റോക്കി ഭായ് ആണ്, അന്നയാള്‍ പറഞ്ഞതിന് ഒരു വണ്ടി ആള്‍ക്കാരാണ് സാക്ഷി'

12 വര്‍ഷമായി കൊല്‍ക്കത്ത കാത്തിരിക്കുന്നു ജയിക്കാന്‍!