രാജ്യാന്തരം

ഇറാഖ് യുദ്ധത്തിന്റെ മുഖ്യ സൂത്രധാരന്‍, യുഎസ് മുന്‍ പ്രതിരോധ സെക്രട്ടറി ഡോണാള്‍ഡ് റംസ്‌ഫെല്‍ഡ് അന്തരിച്ചു

സമകാലിക മലയാളം ഡെസ്ക്

വാഷിങ്ടൻ: യുഎസ് മുൻ പ്രതിരോധ സെക്രട്ടറി ഡോണൾഡ് റംസ്ഫെൽഡ് (88) അന്തരിച്ചു. ഇറാഖ് യുദ്ധത്തിന്റെ മുഖ്യശിൽപികളിലൊരാളാണ്.  അർബുദ ബാധിതനായിരുന്നു. 

എഴുപതുകളിലെ ശീതയുദ്ധകാലത്ത് യുഎസിന്റെ തന്ത്രങ്ങൾ മെനഞ്ഞതിലും റംസ്ഫെൽഡിന്റെ സാന്നിധ്യമുണ്ടായിരുന്നു. 1975 മുതൽ 1977 വരെ പ്രസിഡന്റ് ജെറാൾഡ് ഫോഡിനൊപ്പവും 2001 മുതൽ 2006 വരെ പ്രസിഡന്റ് ജോർജ് ഡബ്ല്യു ബുഷിനൊപ്പവും പ്രതിരോധ സെക്രട്ടറിയായി പ്രവർത്തിച്ചു. 74–ാം വയസ്സിലാണ് ജോർജ് ഡബ്ല്യു ബുഷിനൊപ്പം പ്രതിരോധ സെക്രട്ടറിയായി പ്രവർത്തിക്കുന്നത്. 

ഇറാഖിനെ ആക്രമിച്ചതും സദ്ദാം ഹുസൈനെ അധികാരത്തിൽ നിന്നു നീക്കിയതുമുൾപ്പെടെയുള്ള യുഎസിന്റെ കടുത്ത നടപടികൾക്കു ചുക്കാൻ പിടിച്ചു. റംസ്ഫെൽ‌ഡിനെതിരെ ഗ്വണ്ടനാമോ തടവറയിലെ പീഡനങ്ങൾ ഉൾപ്പെടെയുള്ള ആരോപണങ്ങളും ഉയർന്നുവന്നിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'റണ്‍ രാഹുല്‍ റണ്‍', വയനാട്ടില്‍ തോല്‍വി ഉറപ്പായി; പരിഹസിച്ച് ബിജെപി

'സ്ഥിരം റോക്കി ഭായ് ആണ്, അന്നയാള്‍ പറഞ്ഞതിന് ഒരു വണ്ടി ആള്‍ക്കാരാണ് സാക്ഷി'

12 വര്‍ഷമായി കൊല്‍ക്കത്ത കാത്തിരിക്കുന്നു ജയിക്കാന്‍!

'ഇതിനൊക്കെ ഞാന്‍ തന്നെ ധാരാളം'; മരുന്നുവച്ച് സ്വന്തം മുറിവുണക്കി ഒറാങ്ങുട്ടാന്‍; ശാസ്ത്ര കൗതുകം

ഒരേ പേരുള്ള രണ്ടു പേര്‍ മത്സരിക്കാനെത്തിയാല്‍ എങ്ങനെ തടയും?; അപരന്മാരെ വിലക്കണമെന്ന ഹര്‍ജിയില്‍ സുപ്രീംകോടതി