രാജ്യാന്തരം

ജൂഡോ പരിശീലകൻ തുടർച്ചയായി 27 തവണ നിലത്തെറിഞ്ഞു, 70 ദിവസം അബോധാവസ്ഥയിൽ; ഏഴു വയസുകാരന് ദാരുണാന്ത്യം

സമകാലിക മലയാളം ഡെസ്ക്

തായ്പേയ്; ജൂഡോ പരിശീലകൻ തുടർച്ചയായി 27 തവണ നിലത്തെറിഞ്ഞ ഏഴുവയസ്സുകാരൻ മരിച്ചു. തയ്‌വാനിലാണ് ദാരുണസംഭവമുണ്ടായത്. 70 ദിവസം നീണ്ട പോരാട്ടത്തിനൊടുവിലാണ് കുട്ടി ബുധനാഴ്ച മരണത്തിന് കീഴടങ്ങിയത്. തലയ്ക്ക് ​ഗുരുതരമായി പരുക്കേറ്റ് അബോധാവസ്ഥയിലായിരുന്നു ഹ്വാങ്. സംഭവത്തിൽ അധ്യാപകനെതിരേ ജൂൺ ആദ്യം കേസെടുത്തിരുന്നു.

ഏപ്രിൽ 21 നാണ് കുട്ടി ക്രൂര വിനോദത്തിന് ഇരയാകുന്നത്. അടിസ്ഥാനവിദ്യകൾപോലും പഠിക്കുന്നതിനുമുമ്പേ ഹ്വാങ്ങിനൊപ്പം പരിശീലനം നടത്താൻ മറ്റുകുട്ടികളോട് പരിശീലകൻ ആവശ്യപ്പെടുകയായിരുന്നെന്നാണ് വിവരം. കോച്ച് മണ്ടനാണെന്ന് കുട്ടി പറഞ്ഞതോടെയാണ് പരിശീലകൻ തുടർച്ചയായി നിലത്തെറിഞ്ഞതെന്ന് പ്രോസിക്യൂട്ടർ കോടതിയിൽ പറഞ്ഞു. 

തലവേദനിക്കുന്നു, നിർത്തൂവെന്ന് പലതവണ കുട്ടി പരാതിപ്പെട്ടു. ഛർദിക്കുകയും ചെയ്തു. എന്നാൽ കുട്ടിക്ക് ബോധംപോകുന്നതുവരെ പരിശീലകൻ എടുത്തെറിയൽ തുടരുകയായിരുന്നു. കുട്ടിയുടെ അമ്മാവനും ക്ലാസിൽ പങ്കെടുത്തെങ്കിലും പരിശീലകനെ തടഞ്ഞില്ല. ഫെങ് യുവാൻ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുഞ്ഞ് രണ്ട് മാസത്തിലധികം നീണ്ട പോരാട്ടത്തിനൊടുവിലാണ് മരിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യൂറിന്‍ സാമ്പിള്‍ നല്‍കാന്‍ വിസമ്മതിച്ചു; ബജ്‌റംഗ് പൂനിയയ്ക്ക് സസ്‌പെന്‍ഷന്‍

കാണാതായ യുവതി മറ്റൊരു വീട്ടില്‍ മരിച്ച നിലയില്‍; വീടു നോക്കാനേല്‍പ്പിച്ച യുവാവ് തൂങ്ങിമരിച്ചു, ദുരൂഹത

സെഞ്ച്വറി; കൗണ്ടിയില്‍ തിളങ്ങി ചേതേശ്വര്‍ പൂജാര

ബലാത്സംഗത്തില്‍ ഗര്‍ഭിണിയായ യുവതി പ്രസവിക്കണമെന്ന് നിര്‍ബന്ധിക്കാന്‍ കഴിയില്ല, 16 കാരിക്ക് ഗര്‍ഭച്ഛിദ്രത്തിന് അനുമതി നല്‍കി ഹൈക്കോടതി

കോണ്‍ഗ്രസ് ഭയം സൃഷ്ടിക്കുകയാണ്; ബിജെപി ഒരിക്കലും ഭരണഘടന മാറ്റില്ല, സംവരണവും അവസാനിപ്പിക്കില്ല: രാജ്‌നാഥ് സിങ്