രാജ്യാന്തരം

പ്രവാസികൾ പ്രതിസന്ധിയിൽ; ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് സർവീസ് ഉണ്ടാകില്ലെന്ന് എമിറേറ്റ്സ്

സമകാലിക മലയാളം ഡെസ്ക്

ദുബായ്: ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് യാത്രാ വിമാന സർവീസ് ഉണ്ടാകില്ലെന്ന് ദുബായ്‌യുടെ ഔദ്യോഗിക വിമാന കമ്പനിയായ എമിറേറ്റ്സ് എയർലൈൻ. ഇതോടെ യുഎഇയിലേക്കുള്ള പ്രവാസികളുടെ മടക്കം വീണ്ടും പ്രതിസന്ധിയിലായി. 

നേരത്തേ ജൂലൈ ഏഴ് മുതൽ സർവീസ് തുടങ്ങാനാകുമെന്ന് എമിറേറ്റ്സ് എയർലൈൻ പ്രതീക്ഷ പങ്കുവെച്ചിരുന്നു. യുഎഇ പൗരൻമാർ, ഗോൾഡൻ വിസയുള്ളവർ, ഡിപ്ലോമാറ്റിക് പാസ്പോർട്ടുള്ളവർ എന്നിവർക്ക് യുഎഇയിലേക്ക് വരാൻ അനുമതിയുണ്ട്.

എയർ ഇന്ത്യ അടക്കമുള്ള വിമാന കമ്പനികൾ ജൂലൈ 21 വരെ ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് സർവീസുണ്ടാകില്ലെന്ന് അറിയിച്ചിരുന്നു. ഇതോടെ കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ പ്രവാസികൾ ഇനിയെന്ന് യുഎഇയിലേക്ക് മടങ്ങാനാകുമെന്നറിയാതെ പ്രതിസന്ധിയിലായിരിക്കുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ