രാജ്യാന്തരം

ശരീരം 'കല്ല്' പോലെയാകുന്നു; പിഞ്ചുകുഞ്ഞിന് അപൂര്‍വ്വ രോഗം 

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: ബ്രിട്ടനില്‍ അഞ്ചുമാസം പ്രായമുള്ള കുട്ടിക്ക് അപൂര്‍വ്വരോഗം. ശരീരം 'കല്ല്' പോലെയാകുന്ന അപൂര്‍വ്വ രോഗം പെണ്‍കുഞ്ഞിനെയാണ് ബാധിച്ചത്. മസിലുകള്‍ അസ്ഥികളായി മാറുന്ന അപൂര്‍വ്വ രോഗമാണ് കുട്ടിയെ ബാധിച്ചത്. അപൂര്‍വ്വ ജനിതകരോഗമാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

ജനുവരി 31ന് ബ്രിട്ടനിലാണ് കുട്ടി ജനിച്ചത്. ജനിച്ച ഉടനെ സാധാരണ കുഞ്ഞുങ്ങളെ പോലെയാണ് ലെക്‌സി റോബിന്‍സിനെയും കാണപ്പെട്ടത്. എന്നാല്‍ വിരലുകള്‍ ചലിക്കാതെ വന്നതോടെ മാതാപിതാക്കള്‍ ഡോക്ടറെ കാണിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ വിദഗ്്ധ പരിശോധനയിലാണ് ഫൈബ്രോഡിസ്പ്ലാസിയ ഓസ്സിഫിക്കന്‍സ് പ്രോഗ്രസ്സിവ എന്ന അപൂര്‍വ്വ രോഗമാണ് എന്ന് തിരിച്ചറിഞ്ഞത്. 20ലക്ഷത്തില്‍ ഒരാള്‍ക്ക് മാത്രമാണ് അപൂര്‍വ്വമായി ഈ രോഗം കണ്ടുവരുന്നത്.

മസിലുകള്‍ അസ്ഥികളായി രൂപാന്തരം പ്രാപിക്കുന്നതാണ് ഈ രോഗാവസ്ഥ. അസ്ഥികള്‍ക്ക് മുകളിലുള്ള മസിലുകളാണ് അസ്ഥികളായി മാറുന്നത്. അസ്ഥികള്‍ക്ക് മുകളില്‍ വീണ്ടും അസ്ഥികള്‍ രൂപപ്പെടുന്നതാണ് അവസ്ഥ. ഇതോടെ ചലിക്കാന്‍ കഴിയാതെ 'കല്ല്' പോലെ ശരീരം മാറുന്നതാണ് ഈ അപൂര്‍വ്വ രോഗം ബാധിക്കുന്നവര്‍ക്ക് സംഭവിക്കുന്നത്. ഇതുവരെ ഈ രോഗത്തിനെതിരെ കൃത്യമായ ചികിത്സ കണ്ടെത്തിയിട്ടില്ല. 

ഇത് ബാധിച്ചവര്‍ 20 വയസുവരെ കിടക്കയില്‍ തന്നെ കഴിയേണ്ടി വരാം. നാല്‍പ്പത് വയസുവരെയാണ് ആരോഗ്യലോകം ആയുസ് പ്രവചിക്കുന്നത്. ചികിത്സ കണ്ടെത്തുന്നതിന് ഗവേഷണത്തിനായി ഫണ്ട് കണ്ടെത്താനുള്ള ശ്രമത്തിലാണ് ലെക്‌സിയുടെ മാതാപിതാക്കള്‍. സാധാരണകുട്ടികളെ പോലെയാണ് ലെക്‌സി പെരുമാറുന്നതെന്ന് അമ്മ പറയുന്നു. മറ്റു കുട്ടികളെ പോലെ ഉറങ്ങുകയും ചിരിക്കുകയും ചെയ്യുന്നതായും അമ്മ പറയുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി