രാജ്യാന്തരം

ദുബായ് തുറമുഖത്ത് വന്‍ തീപിടുത്തം, കണ്ടെയ്‌നര്‍ കപ്പലില്‍ പൊട്ടിത്തെറി; ആളപായമില്ല

സമകാലിക മലയാളം ഡെസ്ക്


ദുബായ്:  ജബൽ അലി തുറമുഖത്ത് വൻ തീപിടുത്തം. തുറമുഖത്ത് നങ്കൂരമിട്ടിരുന്ന കണ്ടെയ്നർ കപ്പലിൽ തീപിടിച്ച് വലിയ പൊട്ടിത്തെറിയുണ്ടായതായാണ് റിപ്പോർട്ട്. 

ബുധനാഴ്ച രാത്രി 12 മണിയോടെയായിരുന്നു അപകടം. നിലവിൽ തീ നിയന്ത്രണവിധേയമാണെന്നും ആളപായമില്ലെന്നും ദുബായ് മീഡിയ ഓഫീസ് അറിയിച്ചു. സിവിൽ ഡിഫൻസ് സംഘമെത്തിയാണ് തീയണച്ചത്.  14 ജീവനക്കാരാണ് കപ്പലിലുണ്ടായത്. ഇവരെ രക്ഷപെടുത്തി. 

കപ്പലിലെ 130  കണ്ടെയ്നറുകളിൽ മൂന്നെണ്ണത്തിൽ തീപിടിക്കാവുന്ന വസ്തുക്കളായിരുന്നുവെന്ന് ദുബായ് പൊലീസ് കമാൻഡർ  ഇൻ ചീഫ് ലെഫ്റ്റനൻറ് ജനറൽ അബ്ദുല്ല ഖലീഫ അൽ മാറി പറഞ്ഞു. അറബ് മേഖലയിലെ ഏറ്റവും വലിയതുറമുഖങ്ങളിലൊന്നാണ് ജബൽ അലിയിലേത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

ചാമ്പ്യന്‍സ് ട്രോഫി ഒഴിവാക്കിയാല്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും'; ഇന്ത്യക്ക് മുന്നറിയിപ്പുമായി മുന്‍ പാക് താരം

ബസില്‍ ചാടിക്കയറി, പിടിവിട്ട് വീണു; തലയിലൂടെ ചക്രം കയറിയിറങ്ങി മധ്യവയസ്‌കന് ദാരുണാന്ത്യം

ജാക്കറ്റിലും ലെഗ്ഗിന്‍സിലും സ്വര്‍ണം ഒളിപ്പിച്ചു കടത്തി; അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥ മുംബൈയില്‍ പിടിയില്‍

ബിജെപി സ്ഥാനാര്‍ഥി പ്രണീത് കൗറിന്റെ പ്രചാരണത്തിനിടെ പ്രതിഷേധം; കര്‍ഷകന്‍ മരിച്ചു